കൊച്ചി: ലൈംഗികാതിക്രമം സംബന്ധിച്ച് യുവതിയായ തിരക്കഥാകൃത്തിന്റെ പരാതിയിൽ സംവിധായകൻ വി.കെ. പ്രകാശ് നൽകിയ മുൻകൂർ ജാമ്യ ഹരജി ഹൈകോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. നേരത്തേ ഹരജിയിൽ സർക്കാറിന്റെ വിശദീകരണം തേടിയിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാൻ ഉദ്ദേശിച്ച് യുവതി തെറ്റായ ആരോപണമുന്നയിച്ചിരിക്കുകയാണെന്ന് കാട്ടിയാണ് പ്രകാശ് ഹരജി നൽകിയത്. കഥാചർച്ചക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതി. രണ്ടുവർഷം മുമ്പ് കൊല്ലത്തുവെച്ചാണ് അതിക്രമ സംഭവമുണ്ടായതെന്നാണ് വെളിപ്പെടുത്തൽ. ജസ്റ്റിസ് സി.എസ്. ഡയസാണ് ഹരജി പരിഗണിക്കുന്നത്.
ഇതിനിടയിൽ യുവതി യുവാവിനെ വിളിച്ച് അവർ ആവശ്യപ്പെടുന്നത് നൽകണമെന്നും ഇല്ലെങ്കിൽ ഗൾഫിലുള്ള ഭർത്താവ് അറിഞ്ഞാൽ പ്രശ്നമാകുമെന്നും അറിയിച്ചു. തുടർന്ന് മൂന്നംഗ സംഘം യുവാവിനോട് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടു. യുവാവ് ഇത് സുഹൃത്തുക്കൾ മുഖേന സംഘടിപ്പിച്ചുനൽകാൻ ശ്രമിച്ചു.
25,000 രൂപ ഗൂഗ്ൾ പേ വഴി നൽകി. ശേഷം അരീക്കോട്ടെ മൊബൈൽ സ്ഥാപനത്തിലെത്തി പരാതിക്കാരനായ യുവാവിന്റെ പേരിൽ ഇ.എം.ഐ വഴി രണ്ട് പ്രീമിയം മൊബൈൽ ഫോണുകൾ എടുക്കാനും പ്രതികൾ ശ്രമിച്ചു. വിവരമറിഞ്ഞ യുവാവിന്റെ സുഹൃത്തുക്കൾ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകുകയും വിവരം അരീക്കോട് പൊലീസിന് കൈമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.