തിരുവനന്തപുരം: ആന്തൂർ നഗരസഭപരിധിയിൽ ആത്മഹത്യ ചെയ്ത പ്രവാസിവ്യവസായിയുെട ഒാഡിറ്റോറിയത്തിെൻറ നിർമാണത്തിൽ നാല് അപാകതകൾ ഉണ്ടെന്ന് ചീഫ് ടൗൺ പ്ലാനർ(വിജിലൻസ്)െൻറ റിപ്പോർട്ട്. ഇത് പരിഹരിച്ചാൽ കെട്ടിടത്തിന് പ്രവർത്തനാനുമതി (ഒാക്കുപെൻസി സർട്ടിഫിക്കറ്റ്) നൽകാമെന്നും ശിപാർശ ചെയ്യുന്നു.
തദ്ദേശവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഇനി സർക്കാറാണ് തീരുമാനം എടുക്കേണ്ടത്. പ്രവാസിവ്യവസായി സാജൻ പാറയിലിെൻറ ആത്മഹത്യക്ക് പിന്നാലെ തദ്ദേശമന്ത്രിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
റിപ്പോർട്ടിൽ പറയുന്ന അപാകതകൾ: 1) കെട്ടിടത്തിെൻറ മുന്നിലെ റാമ്പിന് അനുവദനീയമായതിെനക്കാൾ ചരിവ് കൂടുതലാണ്. കുറക്കണം.
2) നിയമപരമായി വേണ്ട സാനിറ്ററി സൗകര്യങ്ങൾ കുറവാണ്. പരിഹരിക്കണം.
3) കെട്ടിടത്തിെൻറ മുൻവശത്ത് നിർബന്ധിതമായി ഉണ്ടാവേണ്ട തുറസ്സായ സ്ഥലത്തിലേക്ക് തള്ളിയ തരത്തിൽ നിർമാണം ഉണ്ട്. ഇത് നേരേത്ത പ്ലാനിൽ കാണിക്കാത്തതാണ്. കെട്ടിടത്തിെൻറ വശങ്ങളിലും പിറകിലുമെല്ലാം സമാനസ്ഥിതിയാണ്. ഇതിൽ മുൻവശത്ത് നിർബന്ധമായി ഉണ്ടായിരിക്കേണ്ട തുറസ്സായ സ്ഥലത്തെ നിർമിതി മാറ്റണം.
4) റോഡിൽനിന്ന് മൂന്ന് മീറ്റർ വിട്ടാവണം നിർമാണമെന്നത് പാലിച്ചിട്ടില്ല. രണ്ടര മീറ്ററാണ് വിട്ടിരിക്കുന്നത്. ഇവയാണ് പരിഹരിക്കേണ്ടത്. ആന്തൂർ നഗരസഭ ഉേദ്യാഗസ്ഥരുടെ ഭരണപരമായ പിഴവുകൾ അടക്കം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ നഗരകാര്യ ഉത്തരമേഖല ജോയൻറ് ഡയറക്ടറുടെ റിപ്പോർട്ട് കൂടി ലഭിക്കാനുണ്ട്. ഒാഡിറ്റോറിയത്തിന് സർട്ടിഫിക്കറ്റ് നൽകാൻ വൈകിയതിനെതുടർന്നാണ് പ്രവാസി ആത്മഹത്യ ചെയ്തത്. നഗരസഭ സെക്രട്ടറി ഗിരീഷ്, അസിസ്റ്റൻറ് എൻജിനീയർ കെ. കേലഷ്, ഫസ്റ്റ് ഗ്രേഡ് ഒാവർസിയർമാരായ ടി. അഗസ്റ്റിൻ, ബി. സുധീർ എന്നിവർ സസ്പെൻഷനിലാണ്.
ആദ്യഘട്ടത്തിൽ അനുമതിയില്ലാത്ത നിർമാണപ്രവർത്തനങ്ങളെതുടർന്ന് ജില്ല ടൗൺപ്ലാനറും മുനിസിപ്പാലിറ്റി അസിസ്റ്റൻറ് എൻജിനീയറും സംയുക്ത പരിശോധന നടത്തി തിരുത്തലുകൾ നിർേദശിച്ചിരുന്നു. പണി പൂർത്തിയായതിനെതുടർന്ന് 2019 ഏപ്രിലിൽ ഒാക്കുപെൻസി സർട്ടിഫിക്കറ്റിന് അസിസ്റ്റൻറ് എൻജിനീയർ ശിപാർശ ചെയ്തെങ്കിലും 15 തടസ്സങ്ങൾ നഗരസഭ സെക്രട്ടറി എഴുതുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.