തലശ്ശേരി: ആറുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 14 വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും. കതിരൂർ മലാൽ ശ്രീജിനിവാസിൽ ചിമ്മാലി ശ്രീധരനെയാണ് (61) പോക്സോ കോടതി ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്. 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് 376 (2 ഐ) പ്രകാരം ഏഴുവർഷം കഠിനതടവും കാൽലക്ഷം രൂപയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം. 9 എം (പോക്സോ) പ്രകാരം ഏഴുവർഷം കഠിനതടവും കാൽലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം തടവും അനുഭവിക്കണം. പിഴയടച്ചാൽ തുക കുട്ടിക്ക് നൽകാനും കോടതി നിർദേശിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
ബാലികയെ പീഡിപ്പിച്ച വിവരം 2013 മാർച്ച് നാലിനാണ് പുറത്തുവന്നത്. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്കൂൾ പ്രധാനാധ്യാപികയാണ് പീഡനവിവരം ആദ്യം മനസ്സിലാക്കിയത്. എരഞ്ഞോളി പഞ്ചായത്ത് ജാഗ്രത സമിതിയെയും പൊലീസിനെയും വിവരമറിയിച്ചു. രോഷാകുലരായ ജനക്കൂട്ടം പ്രതിയുടെ വീടാക്രമിച്ചിരുന്നു. വിവരം പുറത്തുവരുന്നതിന് മൂന്നാഴ്ച മുമ്പ് പ്രതി ബാലികയെ നാരങ്ങയും ക്യൂട്ടെക്സും മിഠായിയും നൽകാമെന്ന് പറഞ്ഞ് വീട്ടിനുള്ളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് േപ്രാസിക്യൂഷൻ കേസ്. േപ്രാസിക്യൂഷന് വേണ്ടി അഡ്വ. എം.ജെ. ജോൺസൺ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.