മാനന്തവാടി: പന്ത്രണ്ടുകാരിയെ ശാരീരികമായി ഉപദ്രവിച്ച സംഭവത്തിൽ രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തു. പീച്ചങ്കോട് പറമ്പത്ത് വീട്ടില്‍ ജാസിറി(28)നെയാണ് തിരുനെല്ലി എസ്.ഐ ജെ. ജിനേഷും സംഘവും അറസ്റ്റ് ചെയ്തത്. തോല്‍പ്പെട്ടിയിലെ ബാലികയെ ജാസിര്‍ ശാരീരികമായി ഉപദ്രവിക്കുകയും, അമിതമായി വീട്ടുജോലികള്‍ എടുപ്പിച്ചുവെന്നുമാണ് പരാതി. കുട്ടിയുടെ രണ്ടാനച്ഛനാണ് ഇയാൾ.
ഉമ്മയും ഇയാളോടൊപ്പം ചേര്‍ന്ന് കുട്ടിയെ മാനസികമായി പീഡിപ്പിച്ചതായി പരാതിയുണ്ട്. എന്നാൽ, ഉമ്മ ഇപ്പോള്‍ എട്ടുമാസം ഗര്‍ഭിണിയായതിനാല്‍ നിയമനടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് അറിയിച്ചു. ആറാംക്ലാസ് വിദ്യാര്‍ഥിനിയായ ബാലികയുടെ മാനസികാവസ്ഥയില്‍ സംശയം തോന്നിയ സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയയാക്കിയപ്പോഴാണ് കുട്ടി അനുഭവിച്ചിരുന്ന പീഡനങ്ങളെപ്പറ്റി അറിയുന്നത്. കുട്ടിയുടെ ഉമ്മയുടെ കൂടെ കുറച്ചുകാലമായി താമസിച്ചുവരുന്നയാളായ ജാസിര്‍ കുട്ടിയെക്കൊണ്ട് വീട്ടുജോലികള്‍ മുഴുവന്‍ എടുപ്പിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. ഉമ്മ ഗര്‍ഭിണി ആയതുമുതലാണ് ഇയാള്‍ ഇങ്ങനെ പെരുമാറിത്തുടങ്ങിയതെന്നാണ് കുട്ടിയുടെ പരാതി.
ജാസിറിന് മുഴുവന്‍ പിന്തുണയും ഉമ്മ നല്‍കാറുണ്ടെന്നും ഉമ്മയും തന്നെ ക്രൂരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും കുട്ടിയുടെ പരാതിയില്‍ പറയുന്നു. കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ അധികൃതര്‍ തിരുനെല്ലി പൊലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലീസ് ജാസിറിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
എന്നാൽ, തനിക്ക് മാനസിക രോഗമുണ്ടെന്ന് ഇയാൾ പറയുന്നുണ്ടെന്നും രേഖകളൊന്നും തന്നെ ഹാജരാക്കിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കുട്ടിയെ ഉപദ്രവിച്ചതിെൻറ പേരില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ഭീഷണിപ്പെടുത്തിയതിെൻറ പേരില്‍ പൊലീസ് ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തതായി തിരുനെല്ലി എസ്.ഐ ജെ. ജിനേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.