കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ അനുപമ (20) യൂട്യൂബ്, ഇൻസ്റ്റ താരം. അഞ്ചു ലക്ഷം പേരാണ് ‘അനുപമ പത്മന്‍’ എന്ന യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിരുന്നത്. മൂന്നു മുതൽ അഞ്ചു ലക്ഷം രൂപവരെയായിരുന്നു വരുമാനം. യൂട്യൂബ് ഡീ മോനിറ്ററൈസേഷന്‍റെ ഭാഗമായി മൂന്നു മാസം മുമ്പ് വരുമാനം നിലച്ചിരുന്നു. ഇതിൽ അനുപമ നിരാശയിലായിരുന്നു. പിന്നീട് പിതാവിന്‍റെ കടങ്ങൾ തീർക്കാൻ പണമുണ്ടാക്കാൻ മറ്റു മാർഗം തേടുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പിതാവിനെയും മാതാവിനെയും സഹായിക്കുന്നതിലേക്ക് എത്തിയത് അങ്ങനെയാണ്.
ഇതിനകം 381 വിഡിയോ പോസ്റ്റ് ചെയ്ത ചാനലിന് വലിയ ഫോളോവേഴ്‌സാണുള്ളത്. ഹോളിവുഡ് താരങ്ങളുടേയും സെലിബ്രിറ്റികളുടേയും വൈറല്‍ വീഡിയോകളുടെ റിയാക്ഷന്‍ വീഡിയോകളും ഷോട്‌സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരുന്നത്. ഇംഗ്ലീഷിലാണ് അവതരണം.
ഇന്‍സ്റ്റഗ്രാമിൽ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. വളര്‍ത്തുനായ്ക്കളെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും അനുപമയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.