അടിമാലി: പതിനേഴുകാരിയുടെ വിവാഹം നടത്തിയ സംഭവത്തിൽ വരനും മാതാപിതാക്കളും ക്ഷേത്ര പൂജാരിയുമടക്കം അഞ്ചു പേർ അറസ്റ്റിൽ. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. ഈ മാസം ഒമ്പതിനാണ് ദേവികുളം സ്വദേശിയായ പെൺകുട്ടിയും ബൈസൺവാലി സ്വദേശിയായ യുവാവും തമ്മിെല വിവാഹം ബൈസൺവാലി ശ്രീ മാരിയമ്മൻ കോവിൽ മണ്ഡപത്തിൽ നടത്തിയത്.
ഇതുസംബന്ധിച്ച് ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം ദേവികുളം പൊലീസ് സ്റ്റേഷനിലും രാജാക്കാട് പൊലീസിനും കൈമാറി. രാജാക്കാട് പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും വിവാഹം കഴിഞ്ഞിരുന്നു. ശൈശവ വിവാഹ നിരോധന നിയമം അനുസരിച്ചാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യം അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.