കൊച്ചി: ആന്ധ്രയിൽനിന്ന് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും കുട്ടികളെ കടത്തുന്നത് വ്യാപകം. ഭിക്ഷാടനത്തിനും അനധികൃതമായി ദത്തുനൽകാനുമാണ് കുട്ടികളെ കടത്തുന്നതെന്നാണ് വിവരം. അനന്തപൂർ ജില്ലയിൽനിന്ന് കാണാതായ മൂന്നു കുട്ടികളെ തേടി ആന്ധ്ര പൊലീസ് കൊച്ചിയിലെത്തി.നഗരത്തിലെ വിവിധ ഇടങ്ങളിൽ കൊച്ചി സിറ്റി സ്പെഷൽ ജുവനൈൽ പൊലീസിനൊപ്പം അവർ പരിശോധന നടത്തി. സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ആന്ധ്രയിൽനിന്ന് എത്തിയത്.
ആറു വയസ്സുകാരായ നാഗസരം ശിവസായി, ധണ്ഡകല വികാസ്, ജുനൈദുല്ല എന്നിവരെയാണ് കാണാതായത്. കുമരവണ്ടരപിള്ളി സ്വദേശി നാഗസരം ശിവസായിയെ ജൂലൈയിലും ധണ്ഡകല വികാസിനെ മാർച്ചിലും ജുനൈദുല്ലയെ ഏപ്രിലിലുമാണ് കാണാതായത്.
ആൺകുട്ടികളെ ദത്തെടുക്കാൻ താൽപര്യവുമായി പലരും രംഗത്തുള്ളതായും ഇതിന് ഇടനിലക്കാർ പ്രവർത്തിക്കുന്നതായും വിവരം ലഭിച്ചതായും ഇത്തരം റാക്കറ്റുകളെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും ആന്ധ്ര പൊലീസ് അറിയിച്ചു. കുട്ടികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകും. ഫോൺ: 9440796851, 9963853299.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.