കോഴിക്കോട്: വിവിധ കാരണങ്ങളാല്‍ വീടുവിട്ട് തെരുവിലേക്ക് ഇറങ്ങുന്ന കുട്ടികളുടെ എ ണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിെൻറ ഭാ ഗമായി പ്രവർത്തിക്കുന്ന സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ റെയില്‍വേ ചൈല്‍ഡ് ലൈന്‍ പുറത്തുവിടുന്ന കണക്കുകളാണ് ഇത്തരം കേസുകൾ വർധിക്കുന്നതായി സൂചന നൽകുന്നത്. നാടുവിടാന്‍ കുട്ടികള്‍ ട്രെയിൻ തെരഞ്ഞെടുക്കുന്നതിനാൽ ഭൂരിഭാഗംപേരെയും റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് കണ്ടെത്തുന്നത്.
കോഴിക്കോട് റെയിൽവേ ചൈൽഡ്ലൈൻ മാത്രം ഒരു വർഷത്തിനിെട കുട്ടികളുമായി ബന്ധപ്പെട്ട് റിപ്പോർട്ട്ചെയ്തത് 438 കേസുകളാണ്. 2018 മേയ് 23 മുതൽ 2019 മേയ് 23 വെരയുള്ള കാലയളവിലെ കേസുകളുെട വിവര പ്രകാരം വിവിധ കാരണങ്ങളാല്‍ വീടുവിട്ടിറങ്ങി റെയിൽവേ സ്റ്റേഷനിലെത്തിയത് 152 കുട്ടികളാണ്. സ്കൂളുകളിൽനിന്നും ക്ലാസ് ഒഴിവാക്കി കറങ്ങിനടന്ന 136 കുട്ടികളെയും കണ്ടെത്തി. പൊലീസിന് പരാതി ലഭിച്ച മിസിങ് കേസുകളിൽ 18 പേരെയും ബന്ധുക്കളെക്കുറിച്ചും മേൽവിലാസെത്തക്കുറിച്ചും ഒരു വിവരവുമില്ലാത്ത 25 കുട്ടികളെയും ചൈൽഡ്ലൈൻ കെണ്ടത്തി. ലൈംഗിക ചൂഷണത്തിനിരയായവർ (മൂന്ന്), ബാലഭിക്ഷാടനം (ഒമ്പത്), കുട്ടിക്കടത്ത് (മൂന്ന്), ബാലവേല (നാല്), മറ്റുള്ളവ (88) എന്നിങ്ങനെയാണ് റെയിൽവേ ചൈൽഡ്ലൈൻ റിപ്പോർട്ട്ചെയ്ത മറ്റ്കേസുകൾ.
വീടുകളിൽനിന്ന് ഒളിച്ചോടുന്ന കുട്ടികളുടെയും സ്കൂളുകളിൽനിന്ന് ക്ലാസുകൾ ഒഴിവാക്കി അലഞ്ഞുതിരിയുന്ന കുട്ടികളുെടയും എണ്ണം കൂടുന്നതായി കോഴിക്കോട് റെയിൽവേ ചൈൽഡ് ഹെൽപ് ഡെസ്ക് കോഒാഡിനേറ്റർ ആകാശ് ഫ്രാൻസിസ് പറഞ്ഞു. വീടുകളിൽനിന്നുള്ള പ്രശ്നങ്ങൾ മൂലമാണ് കൂടുതൽ കുട്ടികളും ഒളിച്ചോടുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ വിട്ട് കറങ്ങിനടന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തുന്ന കുട്ടികളിലധികവും മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണെന്നും ചൈൽഡ്ലൈൻ ശേഖരിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു. റെയിൽവേയുടെ സൗജന്യ വൈഫൈയും നഗര കാഴ്ചകളുമാണ് പലരെയും സ്കൂൾ ഒഴിവാക്കി കറങ്ങാൻ പ്രേരിപ്പിക്കുന്നതെന്ന് ചൈൽഡ്ലൈൻ പ്രവർത്തകർ പറയുന്നു. കേന്ദ്ര വനിത-ശിശു ക്ഷേമ മന്ത്രാലയത്തിെൻറയും റെയിൽവേയുെടയും സഹകരണത്തോെടയാണ് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ചൈൽഡ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നത്. ഹെൽപ്ലൈൻ നമ്പർ: 1098.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.