തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷണമാരോപിച്ച് ആറ്റിങ്ങലിൽ എട്ടു വയസ്സുകാരിയെ പരസ്യവിചാരണ ചെയ്ത സംഭവത്തിൽ പിങ്ക് പൊലീസിലെ പൊലീസുകാരിക്കെതിരെ കേസെടുക്കാൻ ബാലാവകാശ കമീഷൻ ഉത്തരവ്. ബാലികയും പിതാവും റോഡിൽ പരസ്യവിചാരണക്ക് വിധേയമായ സംഭവത്തിൽ ഹൈകോടതിയുടെ ഇടപെടലുണ്ടായ സാഹചര്യത്തിലാണ് മൂന്ന് മാസത്തിനുശേഷം നടപടിക്ക് ബാലാവകാശ കമീഷെൻറ ഉത്തരവുണ്ടായത്. ബാലനീതി നിയമപ്രകാരം കേസെടുക്കണമെന്ന് ഡി.ജി.പിക്ക് നൽകിയ നിർദേശത്തിൽ പറയുന്നു. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് പൊലീസിന് ബോധവത്കരണം നൽകണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഗസ്റ്റ് 27നാണ് മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന കുറ്റം ആരോപിച്ച് തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത റോഡിൽെവച്ച് ചോദ്യം ചെയ്തത്.െഎ.എസ്.ആർ.ഒയിലേക്ക് കൊണ്ടുവന്ന യന്ത്രഭാഗം കാണാനായി എത്തിയതായിരുന്നു പിതാവും മകളും. ഇവർ തെൻറ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പൊലീസുകാരിയുടെ പരസ്യമായ ചോദ്യം ചെയ്യൽ. ഒടുവിൽ പൊലീസ് വാഹനത്തിൽ സൂക്ഷിച്ചിരുന്ന ഉദ്യോഗസ്ഥരുടെ ബാഗിൽനിന്നുതന്നെ ഫോൺ കണ്ടെത്തുകയായിരുന്നു.
സ്വന്തം ബാഗിൽനിന്ന് മൊബൈൽ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നിൽ രജിത തെൻറ നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്. ഇല്ലാത്ത മോഷണത്തിെൻറ പേരിൽ പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യവിചാരണ നേരിട്ട ജയചന്ദ്രനും മകളും മൂന്ന് മാസമായി നീതിക്കുവേണ്ടി സർക്കാർ സ്ഥാപനങ്ങൾ കയറിയിറങ്ങുകയാണ്. അന്വേഷണത്തിൽ കുറ്റം ബോധ്യപ്പെട്ടിട്ടും പൊലീസ് ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് സ്ഥലംമാറ്റി നടപടികൾ അവസാനിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.