ചിത്രലേഖയുടെ ഓട്ടോ വീണ്ടും കത്തിച്ചു; പിന്നിൽ സി.പി.എം പ്രവർത്തകരെന്ന്

കണ്ണൂർ: കാട്ടാമ്പള്ളിയിൽ ദലിത് ഓട്ടോ ഡ്രൈവർ ചിത്രലേഖയുടെ ഓട്ടോറിക്ഷ വീണ്ടും കത്തിച്ചു. ഓട്ടോ കത്തിച്ചത് സി.പി.എമ്മുകാരാണെന്ന് ചിത്രലേഖ ആരോപിച്ചു.

പുതുതായി നിർമിച്ച വീടിന് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷയാണ് കത്തിച്ചത്. പുലർച്ചെ രണ്ടോടെയാണ് ഓട്ടോ കത്തുന്നത് ചിത്രലേഖയുടെയും ഭർത്താവിന്‍റെയും ശ്രദ്ധയിൽപെട്ടത്. ഓട്ടോ പൂർണമായും കത്തി നശിച്ചു.

ജാതിവിവേചനം സംബന്ധിച്ച പരാതിയുമായി രംഗത്തുവന്ന ചിത്രലേഖ വർഷങ്ങളായി ​സി.പി.എമ്മുമായി ഏറ്റുമുട്ടലി​ലാണ്. നേരത്തെ പയ്യന്നൂരിലായിരുന്നു ചിത്രലേഖ താമസിച്ചിരുന്നത്. പയ്യന്നൂർ എടാട്ട് ഓട്ടോ ഓടിക്കുന്നതിനിടെയാണ് ചിത്രലേഖയുടെ വിഷയം ചർച്ചയാവുന്നത്. ചിത്രലേഖയുടെ ഓട്ടോ കത്തിച്ചതുൾപ്പെടെ വിവാദങ്ങൾ ദേശീയ തലത്തിൽ ചർച്ചയായിരുന്നു. ഏതാനും വർഷം മുമ്പ്​ എടാട്ടുനിന്ന്​ കാട്ടാമ്പള്ളിയിലേക്ക് താമസം മാറുകയായിരുന്നു.

വീടിന്​ സ്​ഥലം ആവശ്യപ്പെട്ട്​ നടത്തിയ സമരത്തിനൊടുവിൽ ഉമ്മൻചാണ്ടി സർക്കാർ കാലത്ത്​ ഇവർക്ക്​ വീടുവെക്കാൻ അഞ്ചു ​െസൻറ്​ ഭൂമിയും അഞ്ചുലക്ഷം രൂപയും അനുവദിച്ചിരുന്നു. വീടുപണി പാതിവഴിയിൽ നിൽക്കെ, ചിത്രലേഖക്ക്​ അനുവദിച്ച സഹായം പിണറായി സർക്കാർ റദ്ദാക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - Chitralekha's auto burnt again at Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.