ചി​ട്ടി​പ്പ​ണം ചോ​ദി​ച്ചെ​ത്തി​യ ദ​മ്പ​തി​ക​ൾ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വം: ആ​ത്മ​ഹ​ത്യ​യെ​ന്ന് നി​ഗ​മ​നം


ആലപ്പുഴ: അമ്പലപ്പുഴയിൽ ചിട്ടി നടത്തിപ്പുകാര‍​െൻറ വീട്ടില്‍ പണം ചോദിച്ചെത്തിയ ഇടുക്കി കീരിത്തോട് കുമരംകുന്നേൽ കെ.കെ. വേണു(54) ഭാര്യ സുമ(50) എന്നിവർ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്.ശാസ്ത്രീയ വിലയിരുത്തലുകൾക്കൊടുവിൽ ഇരുവരും ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പൊലീസ്. േഫാറന്‍സിക് സംഘത്തി‍​െൻറ പ്രാഥമിക റിപ്പോര്‍ട്ടി‍​െൻറ അടിസ്ഥാനത്തിലാണ് മരിച്ച ഇടുക്കി സ്വദേശി വേണുവും ഭാര്യ സുമയും ജീവനൊടുക്കിയതാണെന്ന കണ്ടെത്തല്‍.

പൊള്ളലേല്‍ക്കുന്നതിന് തൊട്ടുമുമ്പ് വേണു നാട്ടിലെ സുഹൃത്തിന് ഫോണിലൂടെ നല്‍കിയ ആത്മഹത്യാ സന്ദേശവും പൊലീസിന് ലഭിച്ചു. ഇടുക്കി കീരിത്തോട് സ്വദേശികളായ ദമ്പതികളെ ശനിയാഴ്ച വൈകീട്ടാണ് അമ്പലപ്പുഴയിലെ ചിട്ടി നടത്തിപ്പുകാര‍​െൻറ വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടത്. ഇരുവരേയും  വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊട്ടിയ ബി ആൻഡ് ബി ചിട്ടിക്കമ്പനി ഉടമ  സുരേഷ് പെട്രോളൊഴിച്ച് തീ കൊളുത്തിയെന്നായിരുന്നു ഇരുവരുടെയും മരണമൊഴി.  

സംഭവസമയത്ത് സ്ഥലത്തില്ലായിരുന്നുവെന്നാണ് കസ്റ്റഡിയിലുള്ള ചിട്ടി ഉടമ ആവര്‍ത്തിക്കുന്നത്. ദമ്പതികളുടെ ശരീരത്തിലേക്ക് ലൈറ്റര്‍ ഉപയോഗിച്ച്  തീ കൊളുത്തിയെങ്കില്‍ സുരേഷിന് നേരിയ തോതിലെങ്കിലും  പൊള്ളലേല്‍ക്കുമെന്നാണ് ഫോറൻസിക്  വിദഗ്ധർ പറയുന്നത്.

അന്വേഷണം ഇടുക്കിയിലേക്ക്

ചിട്ടി നടത്തിപ്പുകാര‍​െൻറ വീട്ടില്‍ പണം ചോദിച്ചെത്തിയ ദമ്പതികള്‍‌ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം  ഇടുക്കിയിലേക്ക്. ചിട്ടിപ്പണം നഷ്ടമായ വിഷമത്തിൽ  ഇരുവരും ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസി​െൻറ പ്രാഥമിക വിവരം. എന്നാൽ, മറ്റെന്തെങ്കിലും കാരണവും അതിലേക്ക് വഴി തെളിച്ചുവോ എന്ന അന്വേഷണമാണ് പുതിയ ചില സൂചനകളിലേക്ക് വഴി തുറന്നത്. കീരിത്തോട്ടിലും  രാജാക്കാട്ടും  മരിച്ചവർക്ക് വൻ കടബാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് അന്വേഷണം ഇടുക്കിയിലേക്ക് വ്യാപിപ്പിക്കുന്നത്.

ചൊവ്വാഴ്ച അമ്പലപ്പുഴ െപാലീസ് ഇടുക്കിയിലെത്തി ദമ്പതികളുടെ നാട്ടിലും ബാങ്കുകളിലും പരിശോധന നടത്തി. കസ്റ്റഡിയിലുള്ള ചിട്ടിക്കമ്പനിയുടമ സുരേഷ് ഭക്തവത്സലനെ ചോദ്യം ചെയ്യൽ തുടരുകയാണ്. അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സുരേഷി​െൻറ കുടുംബത്തേയും ചോദ്യം ചെയ്തിരുന്നു. സംഭവസമയം സുരേഷി​െൻറ ഭാര്യ വീട്ടിലില്ലായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ദമ്പതികളുടെ മരണമൊഴി സുരേഷി​െൻറ ഭാര്യയും മകനും നിഷേധിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരിൽനിന്നും മൊഴിയെടുത്തു. സുരേഷിനെതിരെ ആത്മഹത്യ േപ്രരണക്കുറ്റം  നിലനിൽക്കുന്നുണ്ട്. 10 വർഷം വരെ തടവ്  ലഭിക്കാവുന്ന കുറ്റമാണിത്.  വേണുവും സുമയും എത്തിയ കാറിൽ  പെേട്രാൾ സൂക്ഷിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. വേണുവിന് വന്ന ഫോൺകാളുകളുടെ വിവരവും  അന്വേഷണ വിധേയമാക്കുന്നുണ്ട്. ഇടുക്കിയിൽനിന്ന് അന്വേഷണസംഘം മടങ്ങി എത്തിയ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

 

Tags:    
News Summary - chitty: couple's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.