കരുനാഗപ്പള്ളി: ജില്ലാ പഞ്ചായത്ത് മുൻ അംഗവും കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ കോഴിക്കോട് എസ്.വി. മാർക്കറ്റ് മുനമ്പത്ത് വിട്ടിൽ മുനമ്പത്ത് വഹാബ് (68) നിര്യാതനായി. ഭാര്യ: അസുമാബീവി. മക്കൾ: അബ്ദുൽ വാഹിദ്, വാഹിദ (കാനറാ ബാങ്ക്). മരുമക്കൾ: ഷംനാദ് (മാളുട്ടി ട്രാവൽസ്), റജീന.
ബോട്ട് ക്ലബ് പ്രസിഡന്റ്, കോഴിക്കോട് (കരുനാഗപ്പള്ളി) മിൽമ കോഓപറേറ്റിവ് സംഘം സ്ഥാപക പ്രസിഡൻറ്, കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം, കോഴിക്കോട് കയർ സഹകരണ സംഘം പ്രസിഡന്റ്, മുനമ്പത്ത് കുടുംബയോഗം പ്രസിഡൻറ്, കോഴിക്കോട് ജമാഅത്ത് കമ്മിറ്റി പരിപാലന സമിതി അംഗം എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.
മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ട് വരെ കൊല്ലകയിലെ വസതിയിലും ഒമ്പത് മണിക്ക് കോൺഗ്രസ് ഭവനിലും തുടർന്ന് കോഴിക്കോട്ട് കുടുംബ വീട്ടിലും പൊതുദർശനത്തിന് വെച്ച ശേഷം രാവിലെ 11ന് കോഴിക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.