തിരുവനന്തപുര: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് വീടുകളിലും മറ്റും വൈദ്യുത നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും ചെയ്യുമ്പോൾ സുരക്ഷ നടപടികൾ കൈക്കൊള്ളുകയും ജാഗ്രത പാലിക്കുകയും വേണമെന്ന് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ നിർദേശിച്ചു.
നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും താൽക്കാലിക വയറിങ് നിയമപ്രകാരം ലൈസൻസുള്ള വ്യക്തികളെക്കൊണ്ടു മാത്രം ചെയ്യിക്കണം. എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ സ്ഥാപിച്ചെന്നും അത് പ്രവർത്തനക്ഷമമാണെന്നും ഉറപ്പാക്കണം. ഇൻസുലേഷൻ നഷ്ടപ്പെട്ടതോ ദ്രവിച്ചതോ കൂട്ടിയോജിപ്പിച്ചതോ ആയതും നിലവാരം കുറഞ്ഞതുമായ വയറുകൾ ദീപാലങ്കാരങ്ങൾക്ക് ഉപയോഗിക്കരുത്.
ഐ.എസ്.ഐ ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം തെരഞ്ഞെടുക്കണം. കണക്ടറുകൾ ഉപയോഗിച്ചുമാത്രമേ വയറുകൾ കൂട്ടിയോജിപ്പിക്കാവൂ. ഗ്രില്ലുകൾ, ഇരുമ്പുകൊണ്ടുള്ള വസ്തുക്കൾ, ലോഹനിർമിത ഷീറ്റുകൾ എന്നിവയിലൂടെ ദീപാലങ്കാരങ്ങൾ വലിക്കുന്നത് ഒഴിവാക്കണം. വീടുകളിലെ എർത്തിങ് സംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.