തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ പ്രസവവിവരം മറച്ചുവെച്ച കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിക്കും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കുമെതിരെ അന്വേഷണംനടത്തി വിശദീകരണം സമര്‍പ്പിക്കാന്‍ പൊലീസിനോട് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍.
സംസ്ഥാന പൊലീസ് മേധാവിയും കണ്ണൂര്‍ ജില്ല പൊലീസ് സൂപ്രണ്ടും ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസാണ് നിര്‍ദേശം നല്‍കിയത്. ഇത്തരം സംഭവങ്ങളുണ്ടായാല്‍ 24 മണിക്കൂറിനകം ചൈല്‍ഡ് ലൈനിനെയും പൊലീസിനെയും അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിയമലംഘനത്തിന് കൂട്ടുനിന്നു. പെണ്‍കുട്ടിയുടെ ജനനത്തീയതി പരിശോധിച്ചില്ല. ഇര പ്രായപൂര്‍ത്തിയാകാത്തയാളാണെന്ന് സി.ഡബ്ള്യു.സിക്ക് അറിയാമായിരുന്നിട്ടും നടപടിയെടുത്തില്ല.
കുഞ്ഞിനെ രഹസ്യമായി ആശുപത്രിയില്‍നിന്ന് മാറ്റി. ആശുപത്രിയുമായി അടുത്ത ബന്ധമുള്ള വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഗൂഢാലോചനയില്‍ പങ്കാളിയായതായി പൊതുപ്രവര്‍ത്തകന്‍ പി.കെ. രാജു സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. കുറ്റകൃത്യം ഒളിച്ചുവെക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നടത്തിയ ശ്രമം അന്വേഷിക്കണം.
വൈദികന്‍െറ ലാപ്ടോപ്പും പെന്‍ഡ്രൈവും കൂടുതല്‍ പരിശോധനക്ക് വിധേയമാക്കണം. കൊട്ടിയൂരില്‍നിന്നുള്ള നിര്‍ധന പെണ്‍കുട്ടികളെ വൈദികന്‍ വിദേശത്തയച്ചത് സംബന്ധിച്ച് അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.