പള്ളി തർക്കം: ഓർഡിനൻസ് എന്ന ആവശ്യം ആവർത്തിച്ച് യാക്കോബായ സഭ

പള്ളി വിഷയത്തിൽ ഓർഡിനൻസ് എന്ന ആവശ്യം ആവർത്തിച്ച് യാക്കോബായ സഭ. സംസ്ഥാന സർക്കാർ ഇടപെടൽ നടത്തിയില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ സമീപിക്കാൻ ആലോചിക്കുന്നതായും മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. സഭയ്ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നഷ്ടപ്പെട്ട 52 പള്ളികള്‍ക്ക് മുന്നില്‍ യാക്കോബായ വിശ്വാസികള്‍ സമരം നടത്തുന്നുണ്ട്. നഷ്ടപ്പെട്ട മുളന്തുരുത്തി, പിറവം അടക്കം 52 പള്ളികൾക്ക് മുന്നിലും വിശ്വാസ സംരക്ഷണ സമരപരിപാടികൾ നടക്കുന്നുണ്ട്..മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസിൻ്റെ നേതൃത്വത്തിലായിരുന്നു മുളന്തുരുത്തിയിൽ പ്രതിഷേധസമരം.

സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.സംസ്ഥാനത്തിൻ്റെ പക്കൽ നിന്നും അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ സമീപിക്കാൻ ആലോചിക്കുന്നതായും മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.

Tags:    
News Summary - Church Dispute - Jacobite Church Repeatedly Demanding Ordinance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.