കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് കസ്റ്റഡിയിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സി.െഎ ക്രിസ്പിൻ സാം അറസ്റ്റിൽ. കേസിൽ അഞ്ചാം പ്രതിയാണ് ക്രിസ്പിൻ സാം. അന്യായ തടങ്കൽ, കൃത്രിമ രേഖ ചമക്കൽ എന്നിവയാണ് സി.ഐക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. എന്നാൽ, സി.ഐക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ല. ആലുവ പൊലീസ് ക്ലബിൽ വിളിച്ച് ചോദ്യം ചെയ്തതിന് ശേഷമാണ് സി.ഐയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രത്യേക അന്വേഷണ സംഘത്തലവൻ ഐ.ജി ശ്രീജിത്തിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍.
ശ്രീജിത്തിനെ മർദിച്ച പൊലീസുകാരുടെ കൂട്ടത്തിൽ സി.െഎ ഇല്ലെന്നാണ് സുചന. എങ്കിലും സി.െഎക്ക് സംഭവങ്ങളുടെ മേൽനോട്ടത്തിൽ ഗുരുതര വീഴ്ചയുണ്ടെന്നാണ് റിപ്പോർട്ട്. അന്യായ തടങ്കലിന് സി.െഎ ഒത്താശ ചെയ്തുവെന്നും അന്വേഷണസംഘം കണക്കു കൂട്ടുന്നുണ്ട്. കസ്റ്റഡി മരണത്തിൽ തെളിവ് ഇല്ലാതാക്കാൻ ശ്രമിച്ചുവെന്ന ആരോപണവും സി.െഎക്കെതിരെ ഉയർന്നേക്കും.
അതേസമയം, ശ്രീജിത്തിെൻറ കസ്റ്റഡിമരണത്തിൽ സി.െഎ ക്രിസ്പിൻ സാമിന് പങ്കുണ്ടെന്ന് ആരോപണം കുടുംബം ഉയർത്തിയിരുന്നു. സംഭവത്തിൽ എസ്.െഎ ദീപക്കിനെതിരെ നടപടി ഉണ്ടായപ്പോഴും ക്രിസ്പിൻ സാമിനെ ഒഴിവാക്കിയതിലുള്ള അതൃപ്തിയും കുടുംബം മറച്ചുവെച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.