കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ പരസ്യത്തിൽ റോഡിലെ കുഴികൾ ഹാസസ്യമായി പരാമർശിച്ചതിനെതിരെ ഒരു വിഭാഗം സിനിമ ബഹിഷ്കരിക്കണം എന്ന് ആഹ്വാനം ചെയ്തിരുന്നു. സി.പി.എം പ്രൊഫൈലുകളിൽനിന്നും ഉള്ളവരായിരുന്നു ബഹിഷ്കരണ ആഹ്വാനത്തിന് മുന്നിൽ പ്രധാനമായും. തുടർന്ന് ഇത് വലിയ ചർച്ചയായി. നിലവിൽ വിഷയത്തിൽ പാർട്ടിയുടെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിനിമ ബഹിഷ്കരിക്കാൻ പാർട്ടി ആഹ്വാനം ചെയ്തിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. വിരുദ്ധ അഭിപ്രായമുള്ളവർ പാർട്ടിയിൽ ഉണ്ടാകില്ല എന്നും അദ്ദേഹം തീർത്തുപറഞ്ഞു.
എൽ.ഡി.എഫ് സർക്കാരിനെ അട്ടിമറിക്കാൻ പലനാളുകളായി ശ്രമം നടക്കുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരള സർക്കാരിനെ സംരക്ഷിക്കണമെന്ന് കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് കാണിക്കുകയാണ്. ഈ വിവേചനം വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയാണെന്നും കോടിയേരി ആരോപിച്ചു. സി.പി.എം നേതൃയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.
ഗവർണറെ ഉപയോഗിച്ചും സർക്കാരിനെതിരെ നീക്കം നടക്കുകയാണ്. ഗവർണർ ഇടപെടേണ്ട രീതിയിൽ അല്ല പ്രവർത്തിക്കുന്നത്. അത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും. ബോധപൂർവമുള്ള കളിയാണിത്. മറ്റ് പല സംസ്ഥാനങ്ങളിലും ഗവർണറെ ഉപയോഗിച്ച് സർക്കാരിനെ താഴെയിറക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സമീപനം സാധാരണ രീതിയിൽ ഉള്ളതെന്നും കോടിയേരി വ്യക്തമാക്കി. കിഫ്ബിയെ ഉൾപ്പെടെ തകർക്കാൻ ശ്രമിക്കുകയാണെന്നും തോമസ് ഐസക്കിന് എതിരായ ഇ.ഡി നീക്കം എന്തിനു വേണ്ടിയാണെന്ന് വ്യക്തമാണെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.