കൊല്ലം: പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ മുസ്ലിംകളെ ബാധിക്കാത്ത വിഷയമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. പൗരത്വ നിയമപ്രശ്നം ഇടതുപക്ഷവും കോൺഗ്രസും രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കുകയാണ്. എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമം നടപ്പാക്കില്ലെന്ന് പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ ജനങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത വിഷയമാണ് പൗരത്വ നിയമം. ക്രിസ്ത്യാനികളും ഹിന്ദുക്കളുമടക്കം ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യം തുടരണമെന്നാണോ നിലപാടെന്ന് എം.വി. ഗോവിന്ദനും വി.ഡി. സതീശനും വ്യക്തമാക്കണം.
കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാറിന്റെ കെടുകാര്യസ്ഥതയാണ്. കൊല്ലത്തെ കോൺസൻട്രേഷൻ ക്യാമ്പ് വിഷയത്തിൽ കെ. സുരേന്ദ്രന്റെ പ്രസ്താവന താൻ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പ്രസ്ക്ലബ് നടത്തിയ ഫേസ് ടു ഫേസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.