മൂവാറ്റുപുഴ: ഭരണഘടന വിരുദ്ധവും വിവേചനപരവുമായ പൗരത്വ ഭേദഗതി ബിൽ പാസാകാതിരിക്കാൻ കോൺഗ്രസ് നേതൃത്വം നൽകുമെന്ന് ജംഇയ്യതുൽ ഉലമ നേതാക്കൾക്ക് രാഹുൽ ഗാന്ധി ഉറപ്പുനൽകി. രാജ്യത്തിെൻറ മതേതരത്വം തകർക്കുന്ന ഫാഷിസ്റ്റ് നിലപാടുകളെ തുറന്നെതിർക്കും. അതിൽ വിട്ടുവീഴ്ചയില്ല. അക്കാര്യത്തിൽ മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും മതേതരവിശ്വാസികളുടെയും പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. ജംഇയ്യതുൽ ഉലമ സംസ്ഥാന വൈസ് പ്രസിഡൻറ് എം.ബി. അബ്ദുൽ ഖാദർ മൗലവി, സെക്രട്ടറി വി.എച്ച്. മുഹമ്മദ് മൗലവി, കേരള മുസ്ലിം യുവജന ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കെ.എഫ്. മുഹമ്മദ് അസ്ലം മൗലവി, ജമാഅത്ത് ഫെഡറേഷൻ വർക്കിങ് പ്രസിഡൻറ് കെ.പി. അബ്ദുസ്സലാം മൗലവി തുടങ്ങിയവരാണ് രാഹുലിനെ സന്ദർശിച്ചത്.
രാജ്യത്തെ അസ്ഥിരപ്പെടുത്തും –ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: രാജ്യത്തിെൻറ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന എല്ലാവര്‍ക്കുമുള്ള തുല്യാവകാശത്തെ വെല്ലുവിളിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. ഇത് വിവേചനപരമാണ്. മത, ജാതി, കാലങ്ങളുടെ അടിസ്ഥാനത്തിൽ വേർതിരിവ് സൃഷ്ടിച്ച് വിദ്വേഷവും വെറുപ്പും ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സംഘ്പരിവാർ ശ്രമം. മതത്തിെൻറ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിച്ച് മുസ്ലിംകളെ അപരരായി പ്രഖ്യാപിക്കാനുള്ള പദ്ധതിയാണിത്.
പൗരത്വ ബില്ലിനെതിരെ ശക്തമായ പ്രതിഷേധങ്ങളുയര്‍ന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബില്ലില്‍നിന്ന് ഒഴിവാക്കിയും ഇതര വിഭാഗങ്ങൾക്ക് പഴുതുകൾ തുറന്നുവെച്ചും മുസ്ലിംകളെ മാത്രം വേട്ടയാടാനാണ് പദ്ധതി. പൗരത്വം തെളിയിക്കാൻ അസാധ്യമായ വ്യവസ്ഥകളാണ് ബിൽ മുന്നോട്ടുവെക്കുന്നത്. പൊതുഖജനാവിൽനിന്ന് 1600 കോടി രൂപ മുടക്കി ആറുവർഷമെടുത്ത് തയാറാക്കിയ അസം പൗരത്വപ്പട്ടിക തള്ളിക്കളഞ്ഞ് പുതുതായുണ്ടാക്കാനുള്ള തീരുമാനം സംഘ്പരിവാർ അജണ്ട നടപ്പാക്കാനാണ്. വിലക്കയറ്റം, സാമ്പത്തിക മാന്ദ്യം തുടങ്ങിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ വർഗീയ ധ്രുവീകരണം നടത്തിക്കൊണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഭരണകൂട ഫാഷിസത്തിനെതിരെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും അമീർ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ പിന്തിരിയണം –സമസ്ത
കോഴിക്കോട്: പൗരത്വ ഭേദഗതി ബില്‍ നിയമമാക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് എന്നിവര്‍ ആവശ്യപ്പെട്ടു. പൗരത്വ ബില്‍ വിവേചനപരവും തുല്യത, വിവേചനമില്ലായ്മ എന്നീ മൗലികാവകാശങ്ങള്‍ക്ക് കടക വിരുദ്ധവുമാണ്. ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ മുഴുവന്‍ മതേതര പാര്‍ട്ടി പ്രതിനിധികളും പാര്‍ലമെൻറില്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം സംഘടനകളുടെ യോഗം തിങ്കളാഴ്ച മൂന്നു മണിക്ക് കോഴിക്കോട് മാവൂര്‍ റോഡ് ഹോട്ടൽ ഹൈസണ്‍ ഹെറിറ്റേജില്‍ ചേരും.
ഭരണഘടനാവിരുദ്ധം –കാന്തപുരം
കോഴിക്കോട്: അഭയാർഥികളിൽ മുസ്ലിംകളൊഴികെയുള്ളവർക്ക് പൗരത്വം നൽകി മുസ്ലിംകളെ ഏകപക്ഷീയമായി മാറ്റിനിർത്താനുള്ള കേന്ദ്ര സർക്കാർ നിലപാട് രാജ്യത്തെ പൗരന്മാർക്ക് ഭരണഘടന ഉറപ്പുനൽകുന്ന സമത്വമുൾപ്പടെ മൂല്യങ്ങൾക്ക് എതിരാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡൻറ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എല്ലാവർക്കും തുല്യത എന്ന വ്യവസ്ഥക്ക് കടകവിരുദ്ധവും മതേതര ജനാധിപത്യത്തിെൻറ കടയ്ക്കൽ കത്തിവെക്കുന്നതുമാണ് ബിൽ. ബില്ലിനെതിരെ കോടതിയെ സമീപിക്കും -കാന്തപുരം പറഞ്ഞു.
വിവേചനം അടിച്ചേൽപിക്കൽ –വെല്‍ഫെയർ പാർട്ടി
ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതും വിവേചനം അടിച്ചേൽപിക്കുന്നതുമാണെന്ന് വെൽഫെയർ പാർട്ടി ദേശീയ പ്രസിഡൻറ് ഡോ. എസ്.ക്യു.ആർ. ഇല്യാസ്. ഭരണഘടന ഉറപ്പുനൽകുന്ന തുല്യത നിഷേധിക്കുകയാണ്. മുസ്ലിംകളുടെ മാത്രം പൗരത്വാവകാശത്തെ തടയാനുള്ള ഈ നീക്കം രാജ്യത്തിെൻറ മതേതര സ്വഭാവത്തിന് കടകവിരുദ്ധമാണ്.
ഈ വിഭാഗീയ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ് രാജ്യത്തിെൻറ യഥാർഥ പ്രശ്നങ്ങൾ മുൻനിർത്തി ജനകീയ പ്രക്ഷോഭം ഉയർന്നുവരണം -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.