കോഴിക്കോട്: കേന്ദ്രസർക്കാറിന്റെ തൊഴിലാളിദ്രോഹ നയങ്ങൾക്കും വർഗീയ, ഫാഷിസ്റ്റ് അജണ്ടക്കുമെതിരെ പോരാടുമെന്ന പ്രഖ്യാപനവുമായി സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം. സി.ഐ.ടി.യു തനിച്ചും ഇതര തൊഴിലാളി സംഘടനകളുമായി കൈകോർത്തും വരുംനാളുകളിൽ പ്രക്ഷോഭം ശക്തമായി തുടരും. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങളും ഏറ്റെടുക്കും. വർഗീയതക്കെതിരെ ജനുവരി 30ന് രണ്ടാഴ്ച നീളുന്ന തൊഴിലാളി കാമ്പയിൻ ആരംഭിക്കും. രാജ്യത്തെ തൊഴിലാളികളുടെ ഐക്യം ശക്തിപ്പെടുത്താനും
പ്രവർത്തന റിപ്പോർട്ടിൽ രണ്ടു ദിവസമായി നടന്ന ചർച്ചക്ക് ജനറൽ സെക്രട്ടറി എളമരം കരീം എം.പി മറുപടി പറഞ്ഞു. തുടർന്ന് റിപ്പോർട്ട് അംഗീകരിച്ചു. വിവിധ ജില്ലകളെയും ഘടകങ്ങളെയും പ്രതിനിധാനംചെയ്ത് 61 പേർ ചർച്ചയിൽ പങ്കെടുത്തു. അഖിലേന്ത്യ പ്രസിഡന്റ് ഡോ. കെ. ഹേമലത പ്രതിനിധികളെ അഭിവാദ്യംചെയ്തു. പുതിയ ഭാരവാഹികളെയും സംസ്ഥാന കമ്മിറ്റിയെയും അഖിലേന്ത്യ സമ്മേളന പ്രതിനിധികളെയും സംസ്ഥാനസമ്മേളനം തെരഞ്ഞെടുത്തതിന് പിന്നാലെ ജനറൽ സെക്രട്ടറി ഭാവി പ്രവർത്തനരേഖ അവതരിപ്പിച്ചു. പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ സമാപന പ്രസംഗം നടത്തി. ജില്ല പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ നന്ദി പറഞ്ഞു. കടപ്പുറത്ത് ആയിരങ്ങൾ അണിനിരന്ന റാലിയോടെയായിരുന്നു സമാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.