കൊച്ചി: സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയുമായി മുന്നോട്ട് പോകുമെന്ന് പി.എസ്.സി ചെയർമാൻ എം.കെ സക്കീർ. ഒരു വർഷത്തിനകം റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്താനാകുമെന്നാണ് പ്രതീക്ഷ. മൂന്ന് പേർ ചെയ്ത തെറ്റിന് ഉദ്യോഗാർഥികൾ മുഴുവൻ കുറ്റക്കാരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് റിപ്പോർട്ട് അടുത്ത കമ്മീഷൻ യോഗത്തിൽ ചർച്ച ചെയ്യും. ഇതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. പരീക്ഷ നടത്തിപ്പിൽ പി.എസ്.സിയുടെ ഭാഗത്ത് നിന്ന് തെറ്റുപറ്റിയതായി റിപ്പോർട്ടിൽ പറയുന്നില്ല. ചോദ്യപേപ്പറുകൾ ചോർന്നുപോയെന്നോ പി.എസ്.സിക്ക് തെറ്റ് സംഭവിച്ചെന്നോ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എ.പി ബറ്റാലിയൻ പരീക്ഷയിലാണ് കോപ്പിയടി നടന്നത്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ അഖില്‍ ചന്ദ്രൻ എന്ന വിദ്യാർഥിയെ കുത്തിയ കേസിലെ പ്രതികളാണ് പരീക്ഷാ കോപ്പിയടി കേസിലും ഉൾപ്പെട്ടത്. കേസിലെ പ്രതിയായ ശിവരഞ്ജിത്ത് ലിസ്റ്റിലെ ഒന്നാം റാങ്കുകാരനാണ്. മറ്റൊരു പ്രതിയായ നസീമിന് 28ാം റാങ്കാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.