കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) ന്‍റെ ശമ്പളനിരക്കിന് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഈ നിരക്കിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് അസോസിയേഷനുകൾ. മന്ത്രി സഭ അംഗീകാരം നൽകിയ ശമ്പള നിരക്ക് ജില്ലാ തലങ്ങളിലെ അധികാര ക്രമത്തെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നാണ് പരാതി.
കെ.എ.എസിൽ പരിശീലനകാലത്ത് 81800 രൂപയാണ് ശമ്പളം. അണ്ടർ െസക്രട്ടറി ഹയർഗ്രേഡിന് തൊട്ട് താഴെയുള്ള അടിസ്ഥാന ശമ്പളമാണിത്. ഒന്നര വർഷത്തെ പരിശീലനത്തിന് ശേഷം ബത്തകൾ ചേരുേമ്പാൾ 1,05,277 രൂപ ലഭിക്കും.
അതേസമയം, സിവിൽ സർവീസ് പരിശീലനം കഴിഞ്ഞെത്തുന്നവരെ അസിസ്റ്റന്‍റ് കലകട്ർ ട്രെയിനിയായി നിയമിക്കുേമ്പാൾ 56100 രൂപയാണ് ശമ്പളം. അസിസ്റ്റൻറ് കലകട്റാകുേമ്പാൾ ക്ഷാമബത്തയും പ്രത്യേക ബത്തയും ചേരുേമ്പാൾ ഇത് 74,384 രൂപയായാണ് വർധിക്കുക. കെ.എ.എസിൽ സർവീസിലെത്തുന്നവർക്ക് ഒരു ലക്ഷത്തിന് മുകളിൽ ലഭിക്കുേമ്പാൾ സിവിൽ സർവീസിലുള്ളവർക്ക് മുക്കാൽ ലക്ഷം മാത്രം ലഭിക്കുന്ന ജില്ലാ തലങ്ങളിൽ അധികാരശ്രേണിയെ തന്നെ ബാധിക്കാനിടയാക്കുമെന്നാണ് സിവിൽ സർവീസ് അസോസിയേഷനുകൾ ചൂണ്ടികാണിക്കുന്നത്.
കീഴുദ്യോഗസ്ഥർക്ക് മേലുദ്യോഗസ്ഥരേക്കാൾ ശമ്പളം ലഭിക്കുന്ന സാഹചര്യം ഉദ്യോഗസ്ഥ സംവിധാനത്തെ തന്നെ പ്രതിസന്ധിയിലാക്കുമെന്നാണ് ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് അസോസിയേഷനുകൾ പറയുന്നത്. ഈ വിഷയങ്ങൾ ചൂണ്ടികാണിച്ച് അസോസിയഷനുകൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.