കഴക്കൂട്ടം: സിവിൽ സർവിസ് പഠനത്തിനെത്തിയ വിദ്യാർഥിനിയെ, കഴക്കൂട്ടത്ത് അപ്പാർട്മെന്റിൽ കയറി ബലാത്സംഗം ചെയ്തതായി പരാതി. രണ്ടു ദിവസം മുമ്പ് അർധരാത്രിയിലാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ കൂപ്പർ ദീപുവാണ് പീഡിപ്പിച്ചത്. തിരുവനന്തപുരത്ത് പഴയ കാറുകൾ വാങ്ങി കച്ചവടം ചെയ്യുന്ന ആളാണ് ദീപു. തന്റെ ആൺ സുഹൃത്തിനെ പറ്റി ചിലകാര്യങ്ങൾ പറയാൻ ഉണ്ടെന്ന് ഫോണിലൂടെ പറഞ്ഞശേഷം ദീപു മുറിയിലെത്തുകയും, ബലമായി കീഴ്പ്പെടുത്തിയ ശേഷം മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിനു ശേഷം ദീപു കേരളം വിട്ടതായാണ് വിവരം. പീഡിപ്പിക്കുന്ന ദൃശ്യം ദീപുവിന്റെ കൈവശം ഉണ്ടെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. പീഡനം നടന്ന മുറിയിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തി. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി കഴക്കൂട്ടം പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.