ജയസൂര്യക്കെതിരായ പരാതി: രഹസ്യമൊഴി രേഖപ്പെടുത്തി

ജയസൂര്യക്കെതിരായ പരാതി: രഹസ്യമൊഴി രേഖപ്പെടുത്തി

തി​രു​വ​ന​ന്ത​പു​രം: ന​ട​ന്‍ ജ​യ​സൂ​ര്യ​ക്കെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മ പ​രാ​തി​യി​ല്‍ പ​രാ​തി​ക്കാ​രി​യു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കെ.​ജി. ര​വി​ത​യാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം ക​ന്റോ​ണ്‍മെ​ന്റ് പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ര​ഹ​സ്യ​മൊ​ഴി.

പ​രി​ശോ​ധ​ന​ക്കാ​യി സെ​ക്ര​ട്ടേ​റി​യ​റ്റി​ലും അ​ന്വേ​ഷ​ണ​സം​ഘം അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ട്. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ശൗ​ചാ​ല​യ​ത്തി​നു​ സ​മീ​പം ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് ന​ടി​യു​ടെ പ​രാ​തി. ഐ.​പി.​സി 354, 354 എ, 509 ​എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് ജ​യ​സൂ​ര്യ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ലൈം​ഗി​കാ​തി​ക്ര​മം, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ക്കൊ​പ്പം ജാ​മ്യ​മി​ല്ലാ വ​കു​പ്പും ചു​മ​ത്തി​യി​ട്ടു​ണ്ട്. ര​ണ്ടു യു​വ​ന​ടി​മാ​രു​ടെ പ​രാ​തി​യി​ലാ​ണ്​ നി​ല​വി​ല്‍ ജ​യ​സൂ​ര്യ​ക്കെ​തി​രെ കേ​സു​ള്ള​ത്.

അതേസമയം, തനിക്ക് നേരെ വ്യാജ പീഡനാരോപണമാണ് ഉയർന്നതെന്ന് പറഞ്ഞ് ജയസൂര്യ ഇന്ന​ലെ രംഗത്തെത്തി. ‘പീഡനം പോലെ തന്നെ വേദാനജനകമാണ് വ്യാജ പീഡനാരോപണവും. രണ്ട് വ്യാജ പീഡനാരോപണങ്ങൾ ഉയർന്നത് തന്നെയും തന്നെ സ്നേഹിക്കുന്നവരേയും ദുഃഖത്തിലാഴ്ത്തി’ -ഫേസ്ബുക്കിലൂടെ ജയസൂര്യ പറഞ്ഞു. ജന്മദിനത്തിലായിരുന്നു ജയസൂര്യയുടെ പ്രതികരണം. ‘പീഡനാരോപണമുണ്ടായപ്പോഴുണ്ടായ മരവിപ്പുകൾക്ക് ഒടുവിൽ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി. ഇനിയുള്ള കാര്യങ്ങൾ അവർ തീരുമാനിച്ചുകൊള്ളും. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ പൂർണവിശ്വാസമുണ്ട്.  വ്യക്തിപരമായ ചില ആവശ്യങ്ങൾക്കായി കഴിഞ്ഞ ഒരു മാസമായി അമേരിക്കയിലാണ്. ഉടൻ നാട്ടിൽ തിരിച്ചെത്തും. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം’ എന്ന് പറഞ്ഞുകൊണ്ടാണ് ജയസൂര്യ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Tags:    
News Summary - CJM recorded statements on Complaint against Jayasurya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.