ശ്രീകണ്ഠാപുരം: കണ്ണൂർ ശ്രീകണ്ഠാപുരത്ത് എരുവേശി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം. വോട്ടർമാരെ ഒരു സംഘം വഴിയിൽ തടഞ്ഞ് ഭീഷണിപ്പെടുത്തിയതും വാഹനങ്ങൾ തടഞ്ഞതുമാണ് സംഘർഷത്തിനിടയാക്കിയത്.
സംഭവം പൊലീസ് നോക്കി നിന്നെന്നും ആരോപണമുണ്ട്. കോൺഗ്രസിന് ഭൂരിപക്ഷമുള്ള ബാങ്ക് 2017ൽ സി.പി.എം പിടിച്ചെടുത്തിരുന്നു. വോട്ടർമാർക്ക് സംരഷണം നൽകണമെന്ന് ഹൈകോടതി വിധിയുണ്ടായിട്ടും സംഘർഷമുണ്ടായെന്നും അക്രമത്തിന് പൊലീസ് കൂട്ടു നിന്നെന്നും ആരോപിച്ച് കോൺഗ്രസ് വോട്ടെടുപ്പ് ബഹിഷ്കരിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് ടെസി ഇമ്മാനുവേൽ, സ്ഥാനാർഥി ജോസഫ് കൊട്ടുകാപ്പള്ളി, പഞ്ചായത്തംഗം ഷൈല ജോയി വെട്ടിക്കൽ, മിനി ഷൈബി, യൂത്ത് കോൺഗ്രസ് നേതാവ് കെ.പി ലിജേഷ്, ഡി.സി.സി സെക്രട്ടറി ജോജി വർഗീസ് എന്നിവരെ പരിക്കുകളോടെ തളിപ്പറമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ എസ് യു ജില്ലാ സെക്രട്ടറി ആൻസിൽ വാഴപ്പള്ളി, നടുവിൽ യൂത്ത് മണ്ഡലം പ്രസിഡന്റ് നന്ദകിഷോർ എന്നിവർക്കും മർദ്ദനമേറ്റു.എം.എൽ.എ സജീവ് ജോസഫിനെ തടഞ്ഞുവച്ച് കൈയേറ്റത്തിന് ശ്രമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.