െകാച്ചി: നിയമസഭയിലുണ്ടായ കൈയാങ്കളി കേസിൽ പ്രതികളായ മന്ത്രിമാരടക്കമുള്ളവരെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാവുന്നതിൽനിന്ന് ഒഴിവാക്കണമെന്ന സർക്കാർ ആവശ്യം ഹൈകോടതി നിരസിച്ചു.
ഇ.പി. ജയരാജന്, കെ.ടി. ജലീല്‍ എന്നീ മന്ത്രിമാരടക്കം ആറ് പ്രതികളും 28ന് നേരിട്ട് ഹാജരാകണമെന്ന തിരുവനന്തപുരം സി.ജെ.എം കോടതിയുടെ ഒക്ടോബർ 15ലെ ഉത്തരവ് ചോദ്യം ചെയ്തുള്ള റിവിഷൻ പെറ്റീഷനിലാണ് സർക്കാറിനുവേണ്ടി അഡീഷനൽ അഡ്വക്കറ്റ് ജനറൽ ഈ ആവശ്യമുന്നയിച്ചത്.
വിചാരണ തുടരട്ടെയെന്ന് അഭിപ്രായപ്പെട്ട കോടതി, മന്ത്രിമാരെയും മറ്റും ഒഴിവാക്കുന്ന കാര്യത്തിൽ ഈ ഘട്ടത്തിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണത്തിനിടെയാണ് നിയമസഭയിൽ കൈയാങ്കളി നടന്നത്.
ആദ്യം സിറ്റി പൊലീസ് അേന്വഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. 2016 മാർച്ച് 21നാണ് അന്നത്തെ എം.എൽ.എമാരായ കെ. അജിത്ത്, കുഞ്ഞമ്മദ് മാസ്റ്റർ, ഇ.പി. ജയരാജൻ, സി.െക. സദാശിവൻ, വി. ശിവൻകുട്ടി, കെ.ടി. ജലീൽ എന്നിവരെ പ്രതിചേർത്ത് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകിയത്.
രണ്ടര ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടു എന്നാണ് കുറ്റപത്രം. കേസും വിചാരണ നടപടിയും പിൻവലിക്കാൻ അനുമതി തേടി 2018 ജൂലൈയിൽ പ്രോസിക്യൂഷൻ നൽകിയ അപേക്ഷ സി.ജെ.എം കോടതി തള്ളി. തുടർന്ന് കോടതി നിർദേശപ്രകാരം രണ്ട് മന്ത്രിമാർ ഒഴികെയുള്ളവർ ഒക്ടോബർ 15ന് കോടതിയിൽ നേരിട്ടെത്തി. ഇവർക്ക് ജാമ്യവും അനുവദിച്ചു.
അസുഖബാധിതരായതിനാൽ ഒന്നിച്ച് എത്താനാവില്ലെന്നാണ് മന്ത്രിമാർ അറിയിച്ചത്. ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി, 28ന് എല്ലാവരും ഹാജരാകാൻ നിർദേശിക്കുകയുമായിരുന്നു.
ഇതിനെതിരെയാണ് നിയമസഭക്കകത്ത് നടന്ന സംഭവത്തിൽ അംഗങ്ങൾക്ക് നിയമപരമായ സംരക്ഷണമുണ്ടെന്നതടക്കം ചൂണ്ടിക്കാട്ടി സർക്കാർ അപേക്ഷ നൽകിയത്. ഹരജി നവംബർ മൂന്നിന് വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.