ആഗ്രഹിച്ച സീറ്റ്​ ലഭിക്കില്ലെന്ന്​ വന്നതോടെ മുഖം കറുപ്പിച്ച്​ പ്രമുഖ ബി.ജെ.പി നേതാക്കൾ

തിരുവനന്തപുരം: ഇഷ്​ടപ്പെട്ട സീറ്റ്​ ലഭിക്കില്ലെന്ന്​ ഉറപ്പായതോടെ ‘പിണങ്ങി’ ബി.ജെ.പി നേതാക്കൾ. മുൻവർഷങ്ങളിൽ ഒരു ബുദ്ധിമുട്ടുമില്ലാതെ സീറ്റ്​ ലഭിച്ചിരുന്ന പല നേതാക്കൾക്കും ഇക്കുറി ഇഷ്​ടപ്പെട്ട സീറ്റ്​ ലഭിക്കില്ലെന് ന്​ ഉറപ്പായി. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീകറുടെ നിര്യാണത്തെതുടര്‍ന്ന് ഡൽഹിയിൽ ചര്‍ച്ച മുടങ്ങിയതോടെ സ്ഥാനാർ ഥിപട്ടികയിൽ അന്തിമതീരുമാനം എടുക്കുന്നത് ചൊവ്വാഴ്​ചത്തേക്ക്​ മാറ്റി​. ചൊവ്വാഴ്​ച​ വൈകീ​േട്ടാടെ പട്ടിക വരു മെന്ന പ്രതീക്ഷയിലാണ്​ കേരളഘടകം.

തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ തീരുമാനമായതോടെ മറ്റു മണ്ഡലങ്ങളിലെ ബി.‍ഡി.ജെ.എസ് സ്ഥാനാര്‍ഥികളുടെ പട്ടികയുമായിട്ടുണ്ട്​. തൃശൂർ ബി.ഡി.ജെ.എസിന്​ വിട്ടുകൊടുക്കാനുള്ള തീരുമാനത്തിൽ ബി.ജെ.പി ജില്ലകമ്മിറ്റി ഉൾപ്പെടെ കടുത്ത അതൃപ്​തിയിലാണ്​. തീരുമാനം ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനാണ്​ കനത്ത തിരിച്ചടിയായത്​. പത്തനംതിട്ട, തൃശൂർ സീറ്റുകളിൽ ഏതെങ്കിലും ലഭിച്ചില്ലെങ്കിൽ മത്സരിക്കില്ലെന്ന നിലപാടിലായിരുന്നു സുരേന്ദ്രൻ.

എന്നാൽ, പത്തനംതിട്ടയും സുരേന്ദ്രന്​ നഷ്​ടപ്പെടുമെന്ന നിലയിലാണ്​ കാര്യങ്ങൾ. സ്ഥാനാർഥിയാകാനില്ലെന്ന്​ പറഞ്ഞുനടന്ന സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്​. ശ്രീധരൻപിള്ള പത്തനംതിട്ടയിൽ വരാനാണ്​ സാധ്യത. മണ്ഡലത്തിൽ നിന്നുള്ള ഒന്നാം പേരുകാരനും പിള്ള തന്നെ. സുരേന്ദ്രന്​ ആറ്റിങ്ങൽ നൽകി തൃപ്​​തിപ്പെടുത്തുമെന്നാണ്​ കേൾവി. തര്‍ക്കമുള്ള സീറ്റുകളില്‍ അന്തിമ തീരുമാനം ദേശീയ അധ്യക്ഷന്‍ അമിത് ഷായുടേതാകും.

പത്തനംതിട്ടക്കുവേണ്ടിയായിരുന്നു നേതാക്കളുടെ ഇടി. സുരേന്ദ്രൻ, പിള്ള എന്നിവരുടെ പേരുകളാണ്​ ഡൽഹിയിലേക്ക്​ പോയതെങ്കിലും അവിടെയെത്തിയപ്പോൾ കേന്ദ്രമന്ത്രി അൽ​േഫാൻസ്​ കണ്ണന്താനം, എം.ടി. രമേശ്​ എന്നിവരും വന്നു. പത്തനംതിട്ട ലഭിക്കില്ലെന്ന്​ ഉറപ്പായതോടെ മ​െറ്റാരിടത്തും മത്സരിക്കില്ലെന്ന്​ കണ്ണന്താനം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്​.

എറണാകുളത്ത്​ കണ്ണന്താനത്തെ സ്ഥാനാർഥിയാക്കാനും നീക്കം നടന്നിരുന്നു. ഇദ്ദേഹമില്ലെങ്കിൽ എറണാകുളത്ത്​ ടോം വടക്കനും അവതരിച്ചേക്കാം.ഇഷ്​ട സീറ്റില്ലെങ്കില്‍ മത്സരിക്കില്ലെന്ന നിലപാടിലാണ്​ ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശും ശോഭാ സുരേന്ദ്രനും. രമേശ്​ പത്തനംതിട്ടയും ശോഭ പാലക്കാടുമാണ്​ ആഗ്രഹിച്ചത്​. എന്നാൽ, രമേശിന്​ കോഴിക്കോടും ശോഭക്ക്​ ആറ്റിങ്ങലും നൽകാമെന്ന നിലയിലായിരുന്നു നേതൃത്വം. ഇരുവരും ഇവിടങ്ങളിൽ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുമില്ല.

Tags:    
News Summary - clash in kerala bjp- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.