കൊല്ലം: യുവമോര്‍ച്ച ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് വളയല്‍ സമരത്തില്‍ സംഘര്‍ഷം. പൊലീസ് നാല് തവണ ജലപീരങ്കിയും മൂന്ന് തവണ ഗ്രനേഡും പ്രയോഗിച്ചു. യുവമോര്‍ച്ച ജില്ല പ്രസിഡൻറ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കുക, മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
ഗ്രനേഡ് പ്രയോഗത്തില്‍ യുവമോര്‍ച്ച കരുനാഗപ്പള്ളി മണ്ഡലം പ്രസിഡൻറ് ശംഭു ഉള്‍പ്പടെ ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രവര്‍ത്തകര്‍ കലക്ടറേറ്റിെൻറ നാല് ഗേറ്റുകള്‍ ഉള്‍പ്പടെ ഉപരോധിച്ചു. തുടര്‍ന്ന് കലക്ടറേറ്റിെൻറ പ്രധാനഗേറ്റിന് മുന്നിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇത് നിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ മുദ്രവാക്യം വിളിച്ചതോടെ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.
റോഡില്‍ വീണവരെ പൊലീസ് ജീപ്പില്‍ ആശുപത്രിയിലെത്തിച്ചു. പ്രതിഷേധയോഗം യുവമോര്‍ച്ച സംസ്ഥാന പ്രസിഡൻറ് പ്രഫുല്‍ കൃഷ്ണ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ല സെക്രട്ടറി വി.എസ് ജിതിൻ ദേവ്, ജില്ല ഉപാധ്യക്ഷൻ എ.ജി ശ്രീകുമാർ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് ബി.എൽ അജേഷ്, ജില്ല ജനറൽ സെക്രട്ടറി അജിത് ചോഴത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.