ആലപ്പുഴ: ബൈപാസ് ഉദ്ഘാടനത്തിന് കെ.സി. വേണുഗോപാലിനെയും മറ്റുനേതാക്കെളയും ക്ഷണിച്ചിെല്ലന്ന് ആരോപിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധപ്രകടനത്തിൽ സംഘർഷം. ഡി.സി.സി പ്രസിഡൻറ് എം. ലിജു, മുൻ എം.എൽ.എ എ.എ. ഷുക്കൂർ എന്നിവരടക്കം 25 പേർക്കെതിരെ കേസെടുത്തു.
ടി.ഡി സ്കൂളിന് മുന്നിൽനിന്ന് കളർകോട് ജങ്ഷൻ വരെ നടത്തിയ പ്രകടനം ചങ്ങനാശ്ശേരി ജങ്ഷന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമായി. പ്രവർത്തകരെ ബാരിക്കേഡ് ഉപയോഗിച്ച് തടയുകയായിരുന്നു. പ്രതിഷേധപ്രകടനം ഡി.സി.സി പ്രസിഡൻറ് എം. ലിജു ഉദ്ഘാടനം ചെയ്തു.
ബൈപാസ് ഉദ്ഘാടനത്തിന് മാധ്യമങ്ങളിലൂടെ കെ.സി. വേണുഗോപാലിനെ ക്ഷണിച്ചു എന്നുപറഞ്ഞെങ്കിലും തലേന്ന് രാത്രി വരെ ഒരുഫോൺ കാളിലൂടെപോലും മന്ത്രി ജി. സുധാകരൻ അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ബൈപാസിെൻറ ശിൽപിയായ വേണുഗോപാലിനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് സ്വീകരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ബൈപാസിന് എലവേറ്റഡ് ഹൈേവ എന്ന ആശയം കൊണ്ടുവന്നത് വേണുഗോപാലാണ്. അന്ന് ജി. സുധാകരനും തോമസ് ഐസക്കും ഇതിനെ എതിർത്തവരാണ്. ബൈപാസിെൻറ ടോൾ ഒഴിവാക്കാൻ 50 ശതമാനം പണം നൽകാമെന്ന് പറഞ്ഞത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ്. ബൈപാസ് തെൻറ പേരിലാക്കാനാണ് സുധാകരൻ ആഗ്രഹിക്കുന്നത്. അതിെൻറ പേരിലാണ് വേണുഗോപാലിനെയും മറ്റുനേതാക്കെളയും ഒഴിവാക്കിയതെന്നും ലിജു പറഞ്ഞു.
കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, സെക്രട്ടറി കെ.പി. ശ്രീകുമാർ, ബി. ബൈജു, എസ്. ശരത്ത്, എം.ജെ. ജോബ്, മോളി ജേക്കബ്, രവീന്ദ്രദാസ്, കെ.വി. മേഘനാദൻ, തോമസ് ജോസഫ്, ജി. സഞ്ജീവ് ഭട്ട്, ടി. സുബ്രഹ്മണ്യദാസ്, റീഗോ രാജു, ജി. മനോജ് കുമാർ, ടി.വി. രാജൻ, ശ്രീജിത്ത് പത്തിയൂർ, വി. ഷുക്കൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.