അവസാന വർഷ വിദ്യാർഥികൾക്ക്​ ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസ്; കോളജ്​ തുറക്കാൻ മാർഗരേഖയായി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന വർഷ വിദ്യാർഥികൾക്ക്​ ഒക്​ടോബർ നാല്​ മുതൽ ക്ലാസുകൾ ആരംഭിക്കുമെന്ന്​ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു. ഒന്നിടവിട്ട ദിവസങ്ങളിലാവും വിദ്യാർഥികൾക്ക്​ ക്ലാസുണ്ടാവുക. ക്ലാസുകൾ തുടങ്ങുന്നതിന്​ മുമ്പ്​ വിദ്യാർഥികൾക്ക്​ ഒരു ഡോസ്​ വാക്​സിനെങ്കിലും ഉറപ്പാക്കും.

ഇതിനായി വിദ്യാർഥികൾക്കായി വാക്​സിനേഷൻ ക്യാമ്പുകൾ ഒരുക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ഏകോപനം ഉറപ്പാക്കിയാകും ക്ലാസുകൾ തുടങ്ങുക. കോവിഡ്​ പ്രതിരോധത്തിനായി കോളജുകളിൽ പ്രത്യേക ജാഗ്രതസമിതികൾ രൂപീകരിക്കും. വാർഡ്​ കൗൺസിലർ, പി.ടി.എ അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, ആശവർക്കർ എന്നിവരെ ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്നും അവർ പറഞ്ഞു.

വിദ്യാർഥികളിൽ ആർക്കെങ്കിലും രോഗം വന്നാൽ മറ്റുള്ളവരെ നിർബന്ധമായും ക്വാറന്‍റീനിലാക്കും. ചില കോളജുകളിൽ സി.എഫ്​.എൽ.ടി.സി പ്രവർത്തിക്കുന്നുണ്ട്​. ക്ലാസ്​ തുടങ്ങുന്ന സാഹചര്യത്തിൽ ഇവ മാറ്റിസ്ഥാപിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക്​ നിർദേശം നൽകുമെന്നും ഉന്നതവിദ്യഭ്യാസ മന്ത്രി പറഞ്ഞു.

Tags:    
News Summary - Class on alternate days for final year students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.