തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’ക്കെതിരെ വിമർശനവുമായി നടി മല്ലിക സുകുമാരൻ. ‘അമ്മ’ നൽകുന്ന കൈനീട്ടം പദ്ധതിയിൽ പക്ഷഭേദമുണ്ട്. മിണ്ടാതിരുന്ന് കേൾക്കുന്നവർക്ക് മാത്രമേ സംഘടനയിൽ നിൽക്കാനാവൂ. ഹേമ കമീഷൻ റിപ്പോർട്ട് കുടം തുറന്നുവിട്ട ഭൂതത്തെപ്പോലെയായി -മല്ലിക മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംഘടനയില്‍ തെറ്റുകള്‍ നടന്നതായി മോഹന്‍ലാലിന് അറിയാം. പലരും അവരവരുടെ ഇഷ്ടങ്ങള്‍ നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. തുടക്കകാലത്തേ പല തെറ്റുകളും പറ്റി. അന്ന് സുകുമാരൻ അതു ചൂണ്ടിക്കാട്ടിയിരുന്നു.
സുകുമാരന്‍ മരിച്ചതിന് പിന്നാലെയാണ് അവര്‍ക്കത് മനസ്സിലായത്. താര സംഘടനയുടെ തലപ്പത്തേക്ക് പൃഥ്വിരാജ് പോകില്ലെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.