തിരുവനന്തപുരം: സംസ്ഥാനത്തെ 60ലേറെ സബ് രജിസ്ട്രാർ ഓഫിസുകളില്‍ സബ് രജിസ്ട്രാർമാരുടെ കസേര ഒഴിഞ്ഞു കിടക്കുന്നു. ഒരുമാസത്തിലേറെയായി പലയിടത്തും സബ് രജിസ്ട്രാറുടെ ചുമതല വഹിക്കുന്നത് ക്ലര്‍ക്കുമാരാണ്. ചിലയിടങ്ങളിൽ രജിസ്റ്ററിങ് ഉദ്യോഗസ്ഥരുടെ ചുമതല വഹിക്കുന്നതിനായി മറ്റ് സബ് രജിസ്ട്രാർ ഓഫിസുകളില്‍നിന്നാണ് ഉദ്യോഗസ്ഥരെത്തുന്നത്. ഇതു ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്യാനെത്തുന്നവര്‍ക്ക് വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
ഭൂമി വാങ്ങുന്നവരും കൊടുക്കുന്നവരും മുദ്രപ്പത്രത്തില്എഴുതി ഫീസ് അടച്ച് രജിസ്ട്രേഷന് സമയം നിശ്ചയിച്ച് ടോക്കണ്‍ എടുത്ത് രജിസ്ട്രേഷനായി ഓഫിസിലെത്തുമ്പോഴാണ് സബ് രജിസ്ട്രാര്‍ ഇല്ലെന്ന് അറിയുന്നത്. ഇവര്‍ ബഹളം വെച്ചുതുടങ്ങി മണിക്കൂറുകള്‍ കഴിയുമ്പോഴാകും പകരക്കാരൻ എത്തുക. രജിസ്ട്രേഷന് ഉദ്യോഗസ്ഥരുടെ ചുമതല വഹിക്കുന്ന ഹെഡ് ക്ലര്‍ക്ക്, യു.ഡി-എല്‍.ഡി ക്ലര്‍ക്കുമാരാണ്. ഇവരില്‍ പലര്‍ക്കും രജിസ്ട്രേഷനെക്കുറിച്ചോ ആധാരങ്ങളെക്കുറിച്ചോ പ്രാഥമിക അറിവുപോലുമില്ല.
മിക്ക ഓഫിസുകളിലും ആവശ്യത്തിനു ജീവനക്കാരുമില്ല. ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ മറ്റു ഓഫിസുകളില്‍നിന്നും താല്‍ക്കാലികമായി ജീവനക്കാരെ നിയോഗിച്ച് ചില ദിവസങ്ങളില്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നെങ്കിലും ഫലം കാണുന്നില്ല. രജിസ്റ്റര്‍ചെയ്യുന്ന ആധാരങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതുകാരണം പോക്കുവരവ് ചെയ്ത് കിട്ടുന്നതും വൈകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.