തൃശൂർ: ഒരു ഭാഗത്ത് തണുപ്പ്, മറുഭാഗത്ത് ചൂട്. പതിറ്റാണ്ടിനിടെ അറബിക്കടലിെൻറ രൂപ വും ഭാവവും വല്ലാതെ മാറി. മധ്യ - കിഴക്കൻ ഭാഗം ചൂടിൽ നിന്ന് മാറി തണുത്തിരിക്കുകയാണ്. എന ്നാൽ പടിഞ്ഞാറൻ ഭാഗത്തെ ചൂട് കുറഞ്ഞിട്ടില്ല. കേരളവും മധ്യ അറേബ്യൻ ഭാഗങ്ങളും അടങ്ങു ന്ന മേഖലയിൽ 27 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് ചൂട്. അടുത്തിടെ ഉണ്ടായ ഇരട്ട ചുഴലിക്കാറ് റുകളാണ് ഈ ഭാഗത്തെ തണുപ്പിച്ചത്.
എന്നാൽ യമൻ അടക്കം പടിഞ്ഞാറൻ ഭാഗങ്ങളിൽ 30 ഡിഗ്രിയിൽ കൂടുതലാണ്. അതുകൊണ്ട് തന്നെ സുരക്ഷിതമാണ് കാര്യങ്ങൾ എന്ന് വിലയിരുത്താനാവില്ല. ഈ ഭാഗത്തുനിന്ന് ചുഴലിയുണ്ടായാൽ തണുത്ത ഭാഗങ്ങളിൽ കൂടി വ്യാപിക്കുക സ്വാഭാവികമാണ്.
ബംഗാൾ ഉൾക്കടലിന് സമാനം എന്തും സംഭവിക്കാവുന്ന നിലയിലേക്കുള്ള മാറ്റമാണ് അറബിക്കടലിൽ. കഴിഞ്ഞ ഒരു പതിറ്റാണ്ടിലുണ്ടായതിനേക്കാൾ അധികം ചുഴലിക്കാറ്റുകളാണ് ഇൗ വർഷം മാത്രം അറബിക്കടലിൽ ഉണ്ടായത്. നേരത്തെ ബംഗാൾ ഉൾക്കടലിൽ നിന്നുത്ഭവിക്കുന്ന ചുഴലിക്കാറ്റ് അറബിക്കടലിൽ എത്തുകയായിരുന്നു പതിവ്. ഇതിന് വിപരീതമാണ് ഇക്കുറി ഉണ്ടായ നാലു ചുഴലിക്കാറ്റുകൾ. അറബിക്കടലിൽ ഉത്ഭവിച്ച് ഗുജറാത്ത്, ഒമാൻ തീരത്തിലൂെട സഞ്ചരിച്ച് ‘യൂടേൺ’എടുത്ത് വീണ്ടും അറബിക്കടലിൽ തിരിച്ചെത്തിയ ഹിക്ക സെപ്റ്റംബർ 23നാണ് രൂപപ്പെട്ടത്.
മൺസൂണിെന തന്നെ തിരിച്ചുവിട്ട് ജൂൺ 10ന് അറബിക്കടലിൽ വായു രൂപപ്പെട്ടു.17വരെ നീണ്ടു നിന്ന വായു ചുഴലിക്കാറ്റ് ഗുജറാത്ത്, മുംബൈ മേഖലയിൽ അതി ശക്തമായ മഴക്ക് കാരണമായി.
മധ്യ കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ടിരുന്ന ന്യൂനമർദം ഒക്ടോബർ 20ന് ക്യാർ ചുഴലിക്കാറ്റായി മാറി. പിന്നാലെ മഹാചുഴലിക്കാറ്റ് എത്തിയതോടെ ചരിത്രവുമായി. രണ്ടു ചുഴലിക്കാറ്റുകള്‍ ഒരേസമയം ഉണ്ടാവുന്ന ‘ഫെക്കുലി സുജിവാറ’പ്രതിഭാസവും ഇേതാടെ അറബിക്കടലിലുണ്ടായി.
ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങൾ ചുഴലിക്കാറ്റിെൻറ സീസണാണ്. അതുകൊണ്ടുതന്നെ കാര്യങ്ങൾ ഇനിയും സുരക്ഷിതമല്ല. അറബിക്കടലിെൻറ സ്വാഭാവികത നഷ്ടപ്പെടുന്ന സാഹചര്യത്തിന് ആഗോളതാപനവും കാലാവസ്ഥ വ്യതിയാനത്തിനുമുള്ള പങ്ക് വലുതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.