കാലാവസ്ഥ വ്യതിയാനം; ആശ്വാസപദ്ധതികളെക്കുറിച്ച്​ പ്രകടന പത്രികകളിൽ മൗനം

തൃ​ശൂ​ർ: കേ​ര​ളം സാ​ക്ഷി​യാ​യ അ​തി​തീ​വ്ര കാ​ലാ​വ​സ്ഥ പ്ര​തി​ഭാ​സ​ങ്ങ​ളെ​ക്കു​റി​ച്ച്​ മൗ​നം പാ​ലി​ക്കു​ക​യാ​ണ്​ പ്ര​ക​ട​ന പ​ത്രി​ക​ക​ൾ.

ഇതി​ന്‍റെ വി​പ​ത്തു​ക​ൾ കു​റ​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച പോ​ലും ഉ​യ​ർ​ന്നി​ട്ടി​ല്ല. അ​തി​ത്രീ​വ മ​ഴ,​ വേ​ന​ൽ, ശൈ​ത്യം എ​ന്നി​വ​യൊ​ക്കെ​യാ​യി കേ​ര​ള​ത്തി​െൻറ കാ​ലാ​വ​സ്ഥ കു​റ​ച്ചു​കാ​ല​മാ​യി അ​സ​ന്തു​ലി​ത​മാ​ണ്.

2015, 16 വ​ർ​ഷ​ങ്ങ​ളി​ലെ അ​തി​ക​ഠി​ന വ​ര​ൾ​ച്ച, 2017ലെ ​ഓ​ഖി, 2018- 2019ലെ ​പ്ര​ള​യ​ങ്ങ​ൾ, 2020ലെ ​ഉരുൾപൊട്ടൽ, ഡി​സം​ബ​റി​ൽ എത്തി​യ ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ്, ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലെ അ​തി​ത്രീ​വ മ​ഴ തു​ട​ങ്ങി​യ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ ​നാ​ടി​നെ പി​ടി​ച്ചു​കു​ലു​ക്കി​യ​വ​യാ​ണ്.

യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​െൻറ കാ​ല​ത്ത്​ കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി​യി​ൽ തു​ട​ങ്ങി​യ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന പ​ഠ​ന ഗ​േ​വ​ഷ​ണ സ്ഥാ​പ​ന​ത്തെ ഇ​േ​പ്പാ​ഴ​ത്തെ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ച്ച​തി​നാ​ൽ സ്ഥാ​പ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്.

നി​ല​വി​ൽ കേ​ര​ള​ത്തി​ൽ എ​വി​െ​ട​യും പ്രാ​ദേ​ശി​ക ചു​ലി​ക്കാ​റ്റ്​ നി​രീ​ക്ഷ​ണ കേ​ന്ദ്ര​മില്ല. സം​സ്ഥാ​ന​ത്താ​കെ 85 മ​ഴ​മാ​പി​നി​ക​ളും 15 സ്വ​യം നി​യ​ന്ത്രി​ത മ​ഴ​മാ​പി​നി​ക​ളു​മാ​ണു​ള്ള​ത്.

ഇൗ ​ശൃം​ഖ​ല ശാ​സ്​​ത്രീ​യ​മാ​യി വി​ന്യ​സി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. 12 സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ താ​പ​നി​ല അ​ള​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളു​ള്ള​ത്. താ​ലൂ​ക്ക്​ ത​ല​ത്തി​ലെ​ങ്കി​ലും ഇ​വ സ്ഥാ​പി​ക്കേ​ണ്ട​ത്​ അ​നി​വാ​ര്യ​മാ​ണ്.

Tags:    
News Summary - Climate change; Silence in manifestos about relief plans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.