നടി​െയ ആക്രമിച്ച സംഭവം: കുറ്റം ചെയ്തത്​​ ആരായാലും നടപടി - മുഖ്യമന്ത്രി

കണ്ണൂർ: നടിയെ ആക്രമിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്​തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. സമൂഹത്തിലെ സ്ഥാനം നോക്കിയല്ല നടപടി എടുക്കുന്നത്​. കുറ്റം ചെയ്തവർ ആരായാലും അവർക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി 

തെറ്റ് ചെയ്തവർ പൊലീസായാലും നിയമ നടപടികൾ നേരിടണ്ടി വരും. തെറ്റായ പ്രവണതയുള്ളവർ സേനയിലുണ്ട്. അഴിമതി പൊലീസിൽ വെച്ച് പൊറുപ്പിക്കില്ലെന്നും പിണറായി കൂട്ടിച്ചേർത്തു. കേരളത്തിൽ കുറ്റ കൃത്യങ്ങൾ കുറഞ്ഞെന്നും​ മുഖ്യമന്ത്രി വ്യക്​തമാക്കി. 

Tags:    
News Summary - CM On Amma Issue - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.