മുഖ്യമന്ത്രി വിദേശപര്യടനം അറിയിച്ചില്ല; രാഷ്ട്രപതിക്ക് കത്തയച്ച് ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രി വിദേശപര്യടനം സംബന്ധിച്ച വിവരങ്ങൾ അറിയിച്ചില്ലെന്ന് ആരോപിച്ച് രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന് കത്തയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മേലധികാരിയെന്ന നിലയിലാണ് ഗവർണറുടെ കത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തിന്റെ പകർപ്പ് കൈമാറിയിട്ടുണ്ട്. കേന്ദ്രസർക്കാറിന്റെ ഇടപെടലും ഗവർണർ തേടുന്നുണ്ട്.

വിദേശയാത്രക്ക് മുമ്പും ശേഷവും തന്നെ വിവരങ്ങൾ അറിയിച്ചില്ലെന്നും ഇത് ബിസിനസ് ചട്ടങ്ങളുടെ ലംഘനമാണെന്നുമാണ് ഗവർണർ കത്തിൽ പറയുന്നത്. വിദേശയാത്ര പോകുന്നതിന് മുമ്പ് പ്രധാനമന്ത്രി രാഷ്ട്രപതിയേയും ഗവർണർ മുഖ്യമന്ത്രിമാരേയും നേരിട്ടെത്തി വിവരങ്ങൾ ധരിപ്പിക്കാറുണ്ട്. ഈ പതിവ് തെറ്റിച്ചുവെന്നാണ് ആരോപണം.

ഒക്ടോബർ മൂന്ന് മുതൽ 13 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ വി.ശിവൻകുട്ടി, പി.രാജീവ്, വീണജോർജ്, വി.അബ്ദുറഹ്മാൻ എന്നിവരും വിദേശയാത്രയിൽ പ​ങ്കെടുത്തിരുന്നു.  

Tags:    
News Summary - CM did not announce foreign tour; Governor with a letter to the President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.