തിരുവനന്തപുരം: ഓഖി ദുരന്ത പശ്ചാത്തലത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തങ്ങളുണ്ടാകുമ്പോൾ കണ്ണീരുണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ, കണ്ണീരുകൊണ്ട് മുന്നിലെ വഴി കാണാത്ത സ്ഥിതിയുണ്ടാവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തത്തിൽപ്പെട്ടവരെ രക്ഷിക്കാനാവുന്നതെല്ലാം സർക്കാർ ചെയ്തെന്നും വൈകാരികത മാറ്റിവച്ചു പ്രശ്നപരിഹാരത്തിനാണ് ഇനി ശ്രമിക്കേണ്ടത്. വൈകാരികതയിൽ കുടുങ്ങിക്കിടന്നാൽ പോര. വൈകാരികതയുടെ വേലിയേറ്റമുണ്ടാക്കി പ്രശ്നം പരിഹരിക്കാനാവില്ല. ദുരന്തമുഖത്ത് വലിയ ഇടയന്റെ മനസോടെയാണ് സർക്കാർ പ്രവർത്തിച്ചതെന്നും പിണറായി പറഞ്ഞു.
ദുരന്തങ്ങളെ ചിലർ മനുഷ്യത്വരഹിതമായി വഴിതിരിച്ചുവിടുകയാണെന്നും സർക്കാർ ചെയ്ത കാര്യങ്ങൾ മനസിലാക്കാതെയാണ് ഇവർ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.