തിരുവനന്തപുരം: രാഷ്ട്രീയത്തിെൻറ ആദ്യക്ഷരം അറിയുന്നവർ കാസർകോട്ട് നടന്നതുപോലൊരു കൊലപാതകത്തിന് തയ ാറാവുമോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾക്കെതിരായ ഒരു നടപടിയെയും സി.പി.എം അംഗീകരിക്കില്ലെന്നും അദ് ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കാസർകോട് കൊലപാതകത്തെ നാട് അംഗീകരിക്കുന്നില്ല. അത്തരമൊരു കൊലപാതക ം പ്ലാൻ ചെയ്യേണ്ട ഒരാവശ്യവും സി.പി.എമ്മിനിെല്ലന്ന് പാർട്ടി െസക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. നാടാകെ എൽ. ഡി.എഫിെൻറ രണ്ട് ജാഥകളിൽ കേന്ദ്രീകരിച്ച് നിൽക്കുകയാണ്. കാസർകോട് ജില്ലയിൽ ജാഥ നടക്കുന്ന സമയമാണ്. സംഭവം ഉണ്ടായ ഉടൻ പ്രതികളെ പിടികൂടാൻ നടപടി സ്വീകരിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് നിർേദശിച്ചു.
പ്രതിപക്ഷനേതാവ് പറയുന്ന തരത്തിൽ 1000 ദിവസത്തിനകം 40 ലേറെ രാഷ്ട്രീയകൊലപാതകം ഉണ്ടായെന്ന് പറയുന്നത് ശരിയല്ല. കൊലപാതകം നടന്ന വീടുകളിൽ താൻ േപാകുന്നില്ല എന്ന ആക്ഷേപം പ്രതിപക്ഷത്തുനിന്ന് ആരും ഉന്നയിച്ചത് ശ്രദ്ധയിൽപെട്ടില്ല. അത് മാധ്യമങ്ങൾ ഉണ്ടാക്കുന്ന പുതിയ പ്രശ്നമാണ്. മാധ്യമങ്ങൾക്ക് അങ്ങനെയൊരു അജണ്ടയുണ്ടെങ്കിൽ അങ്ങനെതന്നെ പറയുന്നതാണ് നല്ലത്. കൊല്ലപ്പെട്ടവരുടെ വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട കെ.പി.സി.സി പ്രസിഡൻറ് തന്നെയാണ് കൊലപാതകത്തിെൻറ ഉത്തരവാദി താനെന്ന് പറഞ്ഞത്- അദ്ദേഹം പറഞ്ഞു.
ഒരുപാട് ആളുകളുടെ ജീവൻ നഷ്ടപ്പെടുന്നത് കടിച്ചമർത്തിയ വേദനയോടെ നോക്കിനിന്ന പാർട്ടിയാണ് സി.പി.എം. ആരെയും കൊല്ലുന്നതും അതിന് ശ്രമിക്കുന്നതുമായ പാർട്ടിയല്ല. ജാഥ നടക്കുന്ന സമയത്ത് ഇങ്ങനെയൊരു അക്രമം ചെയ്യുമോ എന്ന ചോദ്യത്തിൽ, ജാഥയില്ലെങ്കിൽ അതിന് യുക്തിയുണ്ടെന്ന ധ്വനിയുണ്ടോ എന്ന ചോദ്യത്തിന് ‘യുക്തിയും അയുക്തിയുമൊന്നും എെൻറ കാര്യത്തിലില്ല’ എന്നായിരുന്നു മറുപടി. ‘ഞാൻ പറയേണ്ടത് നേരെ പറഞ്ഞു. നിങ്ങൾ എെന്തങ്കിലും വേറെ ചിലത് ആഗ്രഹിക്കുന്നുവെങ്കിൽ അത് എെൻറ കൈയിൽനിന്ന് കിട്ടാൻ തൽക്കാലം വഴിയില്ല. നമുക്ക് തൽക്കാലം ഇവിടെ നിർത്താം’ എന്നുപറഞ്ഞ് അദ്ദേഹം വാർത്തസമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു.
കാസർകോട് ഇരട്ടക്കൊല: ഗവർണർ അടിയന്തര റിപ്പോർട്ട് തേടി
തിരുവനന്തപുരം: കാസർകോട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയിൽനിന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അടിയന്തര റിപ്പോർട്ട് തേടി. പൊലീസ് അന്വേഷണത്തിെൻറ തല്‍സ്ഥിതി അടിയന്തരമായി അറിയിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് ഗവർണറുടെ ഇടപെടൽ.
കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചെന്നിത്തല ചൊവ്വാഴ്ച രാവിെല ഗവര്‍ണറെ േനരിൽകണ്ട് ബോധ്യപ്പെടുത്തിയിരുന്നു. വടക്കൻമേഖല എ.ഡി.ജി.പിയുടെ തസ്തിക മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണെന്നും ഇത് നിയമപരിപാലനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു. മുമ്പ് ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ട സന്ദർഭത്തിലും ഗവർണറുടെ ഇടപെടലുണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരാണ് ഞായറാഴ്ച കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.