മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ കരിെങ്കാടി കാണിക്കാൻ ശ്രമിച്ച സംഭവത്തിൽ യ ൂത്ത് കോൺഗ്രസിെൻറ അഞ്ചും യുവമോർച്ചയുടെ മൂന്നും പ്രവർത്തകർ അറസ്റ്റിൽ. മലപ്പ ുറം കോട്ടക്കുന്ന് ഡി.ടി.പി.സി ഒാപൺ ഒാഡിറ്റോറിയത്തിൽ കേരള ചിക്കൻ പദ്ധതി ഉദ്ഘാടന ത്തിന് മുഖ്യമന്ത്രി എത്തിയപ്പോഴാണ് സംഭവം.
യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമ െൻറ് കമ്മിറ്റി പ്രസിഡൻറ് റിയാസ് മുക്കോളി, പ്രവർത്തകരായ പി.കെ. നൗഫൽ ബാബു, ലത്തീഫ് കൂട്ടാലുങ്ങൽ, ഖാദർ മേൽമുറി, അൻവർ അരൂർ, യുവമോർച്ച ജില്ല വൈസ് പ്രസിഡൻറ് ഇ. സജേഷ്, പ്രവർത്തകരായ സജു കൊളത്തൂർ, സി. സുജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
ബന്ധുനിയമന വിവാദത്തിൽ ഉൾപ്പെട്ട മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യെപ്പട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ശബരിമല വിഷയത്തിലാണ് യുവമോർച്ച പ്രവർത്തകർ കരിെങ്കാടിയുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി എത്തുന്നതിന് അരമണിക്കൂർ മുമ്പ് കോട്ടക്കുന്ന് റോഡിൽ എത്തിയ യുവമോർച്ച പ്രവർത്തകരെ ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിെൻറ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇതിന് പിറകെ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും അറസ്റ്റ് ചെയ്തു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിനെ ചൊല്ലി പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഒടുവിൽ ബലം പ്രയോഗിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തു നീക്കിയത്. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഒരുക്കിയത്. ഞായറാഴ്ച രാവിലെ ചമ്രവട്ടം ജങ്ഷനിലും യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയെ കരിെങ്കാടി കാണിക്കാൻ ശ്രമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.