വടകര: ആര്‍.എം.പി.ഐ നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് അറിയാമായിരുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ചന്ദ്രശേഖരെൻറ ഭാര്യയും ആര്‍.എം.പി.ഐ കേന്ദ്രകമ്മിറ്റി അംഗവുമായ കെ.കെ. രമ `മാധ്യമ'ത്തോട് പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തനത്തിെൻറ ആദ്യഘട്ടത്തില്‍ ടി.പി.യുടെ അടുത്തയാളായിരുന്നു രവീന്ദ്രന്‍. പിന്നീട്, പാര്‍ട്ടികകത്തുള്ള വിഭാഗീതയുടെ ഭാഗമായി രണ്ട് ചേരിയിലായി. ഇതോടെ സഹൃദത്തിെൻറ സ്വഭാവം തന്നെ മാറി. ഞങ്ങളുടെ അയല്‍വാസിയാണീ രവി എന്നുകൂടി ഓര്‍ക്കണം.
എപ്പോഴും പിണറായി വിജയന്‍ ഉള്‍പ്പെടെ നേതൃത്വത്തിെൻറ അടുപ്പക്കാരനായിരുന്നു രവി. ഇപ്പോള്‍ വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണീ ചര്‍ച്ച ഉയരുന്നത്. ഇക്കാര്യം എനിക്കും ഒഞ്ചിയത്തെ സഖാക്കള്‍ക്കും കൃത്യമായി നേരത്തെ ബോധ്യമുണ്ടായിരുന്നു.
യു.ഡി.എഫുമായി ചേര്‍ന്ന് ആർ.എം.പി.ഐ ജനകീയ മുന്നണിയുണ്ടാക്കിയപ്പോള്‍ ടി.പി. ചന്ദ്രശേഖരന്‍ ശരിയായിരുന്നുവെന്ന് പറയുന്ന സി.പി.എമ്മുകാരോട് ഒറ്റചോദ്യമേയുള്ളൂ. പിന്നെ എന്തിനു ടി.പിയെ നിങ്ങള്‍ കൊന്നു- രമ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.