കൊച്ചി: ഇ.ഡിയുടെ ചോദ്യം ചെയ്യൽ നോട്ടീസ് സ്റ്റേ ചെയ്യണമെന്ന സി.എം രവീന്ദ്രൻെറ ഹരജി തള്ളി. ഹൈകോടതിയാണ് ഹരജി തള്ളിയത്. ഹരജിയിൽ വിധി വരുന്നതിന് മുമ്പ് തന്നെ സി.എം രവീന്ദ്രൻ ഇ.ഡിക്ക് മുമ്പാകെ ഹാജരായിരുന്നു.
താൻ േകസിലെ സാക്ഷി മാത്രമാണെന്നും പ്രതിയല്ലെന്നും കോവിഡാനന്തര അസുഖങ്ങളുണ്ടെന്നും രവീന്ദ്രൻ വാദിച്ചിരുന്നു. എന്നാൽ, നോട്ടീസ് സ്റ്റേ ചെയ്യണം എന്ന് പറയാൻ ഹരജിക്കാരന് അവകാശമില്ലെന്നായിരുന്നു ഇ.ഡി വാദം. ചോദ്യം ചെയ്യലിന് ഹാജരാവുേമ്പാൾ അഭിഭാഷകനെ അനുവദിക്കണമെന്ന രവീന്ദ്രൻെറ വാദവും തള്ളിയിട്ടുണ്ട്.
ഡിസംബർ 17ന് ഹാജരാകാൻ നിർദേശിച്ച് 12ന് സമൻസ് ലഭിച്ചതോടെയാണ് ഇത് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം ഉന്നയിച്ച് രവീന്ദ്രൻ ഹൈകോടതിയെ സമീപിച്ചത്. രോഗിയായ തന്നെ ചോദ്യം ചെയ്യാൻ ഇ.ഡി തുടർച്ചയായി സമൻസ് അയക്കുന്നുവെന്നാണ് ഹരജിയിലെ പ്രധാന ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.