മലപ്പുറം: പരിപാടികളിൽ കറുത്ത മാസ്കിന് വിലക്കുണ്ടെന്ന വാർത്തയിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാസ്കിന് വിലക്കുണ്ടെന്നത് വ്യാജ പ്രചാരണം മാത്രമാണെന്ന് പിണറായി പറഞ്ഞു. വിദ്യാർഥിയോട് ക്ഷുഭിതനായെന്ന വാർത്തയെന്നും ശരിയല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മാധ്യമ പ്രവർത്തകരെ പുറത്താക്കിയെന്ന പ്രചാരണവും ശരിയല്ല. യോഗ നടപടികളുടെ ഭാഗമായ നടപടി മാത്രമായിരുന്നു അതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്കിന് വിലക്കുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
അതേസമയം, വെള്ളിമാടുകുന്ന് ജെൻഡർ പാർക്കിൽ നടന്ന പരിപാടിയിൽ മാധ്യമപ്രവർത്തകരോട് കറുത്ത മാസ്ക് മാറ്റാൻ പൊലീസുകാർ ആവശ്യപ്പെട്ടത് വിവാദമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.