മന്ത്രിയാകാനില്ല; കെ.എസ്.ആർ.ടി.സിയിൽ മുഖ്യമന്ത്രി ഇടപെടണം- ഗണേഷ് കുമാർ

കണ്ണൂർ: എൽ.ഡി.എഫ് മന്ത്രിസഭയിൽ മന്ത്രിയാകാനില്ലെന്നും പാർട്ടിയിൽ അത്തരം ആലോചനകൾ ഉണ്ടായില്ലെന്നും കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എസ്.ആർ.ടി.സി ശമ്പള വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുമെന്നാണ് പ്രതീക്ഷ. സർക്കാറിന്‍റെ ഭാഗത്തുനിന്നും സഹായമുണ്ടാകും. ഷെഡ്യൂൾ പുനഃക്രമീകരിക്കണം. വരുമാനം ലഭിക്കുന്ന റൂട്ടുകളിൽ ജീവനക്കാരെ പുനർവിന്യസിപ്പിക്കണം.

നഷ്ടത്തിലായ പദ്ധതികൾ നിർത്തലാക്കണം. ലാഭകരമായി ദീർഘദൂര സർവിസുകൾ ഓടിക്കുന്നതിനൊപ്പം പിന്നാക്ക മേഖലയിലും സർവിസ് നടത്തണമെന്നും ഗണേഷ് കുമാർ പറഞ്ഞു.

Tags:    
News Summary - CM should intervene in KSRTC: Ganesh Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.