സ്ത്രീകളുടെ കണ്ണുനീരിന്​ മുഖ്യമന്ത്രി മറുപടി പറയണം -കെ.കെ. രമ

ചങ്ങനാശ്ശേരി: കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമരം അടിച്ചമര്‍ത്തുമെന്ന സി.പി.എം നേതാക്കളുടെയും മുഖ്യമന്ത്രിയുടെയും പ്രതികരണം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന്​ കെ.കെ. രമ എം.എല്‍.എ. സ്ത്രീസുരക്ഷ പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാര്‍ പറയണം, ഇതാണോ സ്ത്രീസുരക്ഷയെന്ന്. സ്ത്രീകളോട്​ ഒരു മര്യാദയുമില്ലാതെയാണ് പൊലീസ് ഇടപെട്ടത്.

സമരങ്ങളിലൂടെ വളര്‍ന്നുവന്നതാണ് ഇടതുപക്ഷ പ്രസ്ഥാനം. വന്‍കിടക്കാര്‍ക്കു വേണ്ടി ആയിരക്കണക്കിന്​ പാവപ്പെട്ടവരെ കുടിയിറക്കുന്ന അനാവശ്യ പദ്ധതിയാണിത്. കേന്ദ്രസര്‍ക്കാറിന്റെയോ റെയില്‍വേ മന്ത്രാലയത്തിന്‍റെയോ അനുമതിയും ലഭിച്ചിട്ടില്ല. സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും ഇതിന് കൂട്ടുനില്‍ക്കില്ലെന്നും സ്ത്രീകളുടെ കണ്ണുനീരിനും മുഖ്യമന്ത്രി മറുപടി പറയണമെന്നും കെ.കെ. രമ പറഞ്ഞു.

മാടപ്പള്ളിയിലെ റീത്തുപള്ളി പടിക്കലെത്തിയ കെ.കെ. രമ സ്ത്രീകളോടും കുട്ടികളോടും പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടായ നടപടികള്‍ ചോദിച്ചറിഞ്ഞു.

Tags:    
News Summary - CM should respond to women's tears: KK Rema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.