കേരളത്തിലേക്ക്​ വ്യവസായികളെ ധൈര്യപൂർവം സ്വീകരിക്കാൻ മുഖ്യമന്ത്രി നിൽക്കുന്നു; പിണറായിയെ പുകഴ്​ത്തി തരൂർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും പുകഴ്​ത്തി കോൺഗ്രസ്​ എം.പി ശശി തരൂർ. പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ ഉൾപ്പടെ പ​ങ്കെടുത്ത തിരുവനന്തപുരം ലുലുമാളിന്‍റെ ഉദ്​ഘാടന ചടങ്ങിലായിരുന്നു തരൂരിന്‍റെ പരാമർശം. വ്യവസായികളെ പ്രോൽസാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട്​ സ്വാഗതാർഹമാണെന്ന്​ തരൂർ പറഞ്ഞു.

വ്യവസായികളെ സ്വീകരിക്കാൻ ധൈര്യപൂർവം മുഖ്യമന്ത്രി നിൽക്കുന്നു. അത്​ വലിയ കാര്യമാണ്​. ഐക്യരാഷ്​ട്രസഭയിൽ നിന്നും തിരിച്ചെത്തിയതിന്​ ശേഷം കേരളത്തിലേക്ക്​ വ്യവസായികളെ എത്തിക്കാൻ താൻ ശ്രമം നടത്തിയിരുന്നു. എന്നാൽ, നിക്ഷേപകർക്ക്​ കേരളത്തിലേക്ക്​ എത്താൻ ധൈര്യമുണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ മാറി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പറഞ്ഞപോലെ വലിയ നിക്ഷേപകർക്കൊപ്പം ചെറുകിട-ഇടത്തരം സംരംഭകർക്കും കേരളത്തിൽ നിക്ഷേപിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു. 

Tags:    
News Summary - CM stands by Kerala to boldly welcome industrialists; Tharoor praises Pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.