തിരുവനന്തപുരം: സെൻകുമാർ കേസിൽ സുപ്രീംകോടതിവിധി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി സുപ്രീംകോടതിയാണ്. നേരത്തെ ഡി.ജി.പി സ്ഥാനത്തുണ്ടായിരുന്ന ആൾ കൊടുത്ത പരാതിയിലുണ്ടായ വിധി അംഗീകരിക്കുന്നു. വിധിയുടെ പൂർണ പതിപ്പ് ഇന്ന് ൈകയിൽ കിട്ടും. അത് കിട്ടി കഴിഞ്ഞ് നിയമപരമായി എന്തുചെയ്യാൻ കഴിയുമെന്ന് നോക്കി അതനുസരിച്ച് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയും ഡി.ജി.പി ലോക്നാഥ് ബെഹ്റയും കണ്ണൂർ ഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയും കൂടിക്കാഴ്ചയിൽ പെങ്കടുത്തു. ഉദ്യോഗസ്ഥർ സർക്കാർ ജീവനക്കാരനാണെന്നും വിധിയിൽ ഒന്നും പറയാനില്ലെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.