സിൽവർലൈൻ പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി നാളെ ഡൽഹിയിലേക്ക്; പ്രധാനമന്ത്രിയെ കാണും

തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെ, സിൽവർലൈൻ പദ്ധതിക്ക് അനുമതി തേടി മുഖ്യമന്തി പിണറായി വിജയൻ വ്യാഴാഴ്ച ഡൽഹിയിലേക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

കെ റെയിലിന് അന്തിമ അനുമതി നൽകണമെന്ന ആവശ്യം കൂടിക്കാഴ്ചയിൽ ഉന്നയിക്കും. പദ്ധതിക്കുണ്ടായ തടസ്സങ്ങളെല്ലാം മറികടക്കാനുള്ള നീക്കമായിരിക്കും മുഖ്യമന്ത്രി നടത്തുക. പ്രതിഷേധങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ നീക്കങ്ങളാണെന്ന് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി പെട്ടന്ന് തന്നെ അംഗീകരം വാങ്ങിയെടുക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം.

കെ റെയിൽ എം.ഡി ഡൽഹിയിലാണുള്ളത്. കേന്ദ്ര റെയിൽവേ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഡി.പി.ആറുമായി ബന്ധപ്പെട്ട ചില വിശദാംശങ്ങൾ റെയിൽവേ ബോർഡ് നേരത്തെ ആരാഞ്ഞിരുന്നു.

Tags:    
News Summary - CM to leave for Delhi tomorrow; Will meet the Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.