പരിസ്ഥിതി സൗഹാർദ നിർമാണരീതികൾ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി കോ എർത്ത് ഫൗണ്ടേഷൻ ടെറാേകാട്ട വർക്ഷോപ്പ് സംഘടിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട എഞ്ചിനീയർമാരും ആർക്കിടെക്ട്മാരും പെങ്കടുത്തു. ടെറാകോട്ട നിർമാണത്തിൽ 20 വർഷത്തെ പ്രവർത്തി പരിചയമുള്ള സിയാദ് മജീദാണ് വർക്ഷോപ്പ് നയിച്ചത്. ആർക്കിടെക്ട് മാഹിർ ആലം, റഷാദ്, യാസിർ എന്നിവർ പരിസ്ഥിതി സൗഹൃദ നിർമാണരീതികളെപറ്റി ക്ലാസെടുത്തു. വർക്ഷോപ്പിൽ പെങ്കടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മൊയീനുദ്ദീൻ അഫ്സൽ വിതരണംചെയ്തു.
കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ കിടപ്പാടം നഷ്ടപ്പെട്ട 60 കുടുംബങ്ങൾക്ക് പീപ്പിൾസ് ഫൗണ്ടേഷെൻറ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകുന്നുണ്ട്. അതിൽ ഒരു വീട് കോ എർത്ത് ഫൗണ്ടേഷെൻറ നേതൃത്വത്തിൽ ടെറാേകാട്ട രീതിയിലാണ് നിർമിക്കുന്നത്. ആ വീടിെൻറ നിർമാണ പ്രദേശത്താണ് വർക്ക്ഷോപ്പ് നടത്തിയത്. ടെറാകോട്ട നിർമാണത്തെ കുറിച്ച് നേരിട്ടുള്ള പരിശീലനവും വർക്ഷോപ്പ് അംഗങ്ങൾക്ക് നൽകി. ഇതിനുമുമ്പ് തടികൊണ്ടുള്ള വീട് നിർമാണത്തെപറ്റി കോ എർത്ത് ഫൗണ്ടേഷൻ വെബിനാർ സംഘടിപ്പിച്ചിരുന്നു.
നേരത്തേ ഗുണഭോക്താക്കളുടെ ആഗ്രഹങ്ങൾകൂടി പരിഗണിച്ച് വീടുകൾ നിർമിക്കാൻ തീരുമാനിച്ച് കോ എർത്ത് ഫൗണ്ടേഷൻ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഭവന നിർമാണ പദ്ധതി തുടങ്ങുന്നതിന് മുന്നോടിയായി ഗുണഭോക്താക്കളുടേയും നടത്തിപ്പുകാരുടേയും കൂട്ടായ്മ രൂപീകരിച്ചാണ് അഭിപ്രായങ്ങൾ സ്വരൂപിച്ചത്. ഗുണഭോക്താക്കളുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് കോ എർത്ത് വീടുകളുടെ പ്ലാൻ തയ്യാറാക്കിയത്. പ്രകൃതിയെ ചൂഷണം ചെയ്യാതെ പ്രകൃതിക്കിണങ്ങുന്ന നിർമാണ രീതി പിന്തുടരുകയും അത്തരം രീതികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സോളിഡാരിറ്റി യൂത്ത് മൂവ്മെൻറിെൻറ നിർമ്മാണമേഖലയിലുള്ളവരുടെ കൂട്ടായ്മയാണ് കോഎർത്ത് ഫൗണ്ടേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.