കൊച്ചി: സംസ്ഥാനത്തെ തീരസംരക്ഷണത്തിന് സമഗ്ര നടപടി ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. ആലപ്പുഴ കൃപാസനം കോസ്‌റ്റൽ മിഷൻ ഡയറക്ടർ ഫാ. വി.പി. ജോസഫ് നൽകിയ ഹരജിയിൽ സർക്കാർ രണ്ടാഴ്ചക്കകം സത്യവാങ്മൂലം നൽകാൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
കപ്പൽച്ചാലിന് ആഴം കൂട്ടാൻ കടലിൽ നടത്തുന്ന ഡ്രഡ്‌ജിങ് ഉൾപ്പെടെയുള്ള നടപടികൾ തീരസംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും വൻതോതിൽ തീരമിടിയുന്നത് തടയാൻ നടപടി വേണമെന്നും ഹരജിയിൽ പറയുന്നു. ഡ്രഡ്‌ജിങ്ങിലൂടെ നീക്കുന്ന മണ്ണും ചളിയും തീരത്തുതന്നെ നിക്ഷേപിക്കാൻ നിർദേശിക്കണം.
കൊച്ചി തുറമുഖത്തിെൻറ വികസന നടപടികൾ കൊച്ചി മുതൽ ആലപ്പുഴ വരെയുള്ള തീരമേഖലയെ തളർത്തി. ഇൗ മേഖലയിലുള്ളവരുടെ ഉന്നമനത്തിന് സർക്കാറുകൾ പദ്ധതികൾ നടപ്പാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.