അവിനാശി: കോയമ്പത്തൂരിനടുത്ത് അവിനാശിയിൽ കണ്ടയ്നർ ലോറി കെ.എസ്.ആർ.ടി.സിവോൾേവാ ബസിൽ ഇടിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ പാലക്കാട് സ്വദേശി ഹേമരാജ് പൊലീസിൽ കീഴടങ്ങി.അപകടം ഉണ്ടാക്കിയത് ടൈൽസുമായി കേരളത്തിലേക്ക് േപാകുന്ന കണ്ടയ്നർ ലോറി ആയിരുന്നു.
കേരള രജിസ്ട്രേഷനുള്ള ലോറിയാണിത്. ലോറിയുടെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറിയാണ് അപകടമെന്നാണ് പറയുന്നതെങ്കിലുംഅധികൃതർ ഇത് സ്ഥിരികരിച്ചിട്ടില്ല. ലോറിക്ക് ആറു മാസമേ പഴക്കമുള്ളു. ടയർ പൊട്ടിയതാവില്ല. പകരം ഡ്രൈവർ ഉറങ്ങിപോയതാകാം കാരണമെന്നാണ് അനുമാനം. ഡ്രൈവറെ ചോദ്യംചെയ്യുന്നതിലൂടെ ഇക്കാര്യം വ്യക്തമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.